മുംബൈ: ലാഭവിഹിത വിതരണത്തിനുള്ള റെക്കോര്‍ഡ് തീയതിയായി സെപ്തംബര്‍ 8 നിശ്ചയിച്ചിരിക്കയാണ് സ്‌മോള്‍ ക്യാപ്പ് കമ്പനിയായ നിര്‍ലോണ്‍ ലിമിറ്റഡ്. 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 11 രൂപ അഥവാ 110 ശതമാനം ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബര്‍ 14 നോ അതിന് മുന്‍പോ വിതരണം പൂര്‍ത്തിയാകും.
16 വര്‍ഷത്തില്‍ 6359.32 ശതമാനത്തിന്റെ ഉയര്‍ച്ച കൈവരിച്ച ഓഹരിയാണ് നിര്‍ലോണ്‍ ലിമിറ്റഡ്. 1996 ഏപില്‍ 5 ന് 5.90 രൂപ വിലയുണ്ടായിരുന്ന ഓഹരി നിലവില്‍ 381 രൂപയിലാണുള്ളത്. 5 വര്‍ഷത്തില്‍ 70.36 ശതമാനം ഉയര്‍ന്ന ഓഹരി 2022 ല്‍ 3.36 ശതമാനം ഇടിവ് നേരിട്ടു.
3434.85 കോടി രൂപ വിപണി മൂല്യമുള്ള നിര്‍ലോണ്‍ ലിമിറ്റഡ് വിവിധ വാണിജ്യ സേവനങ്ങള്‍ പ്രദാനം ചെയ്യുന്നു.