ന്യൂഡല്‍ഹി: ലാഭവിഹിത വിതരണത്തിനുള്ള റെക്കോര്‍ഡ് തീയതിയായി ഓഗസ്റ്റ് 25 നിശ്ചയിച്ചിരിക്കയാണ് സ്‌മോള്‍ക്യാപ്പ് കമ്പനിയായ ബിആന്റ്എ പാക്കേജിംഗ്. 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 1.50 രൂപയാണ് കമ്പനി ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുള്ളത്. നിലവിലെ ഓഹരി വില 208 രൂപയാണെന്നിരിക്കെ 0.75 ശതമാനമാണ് ലാഭവിഹിത യീല്‍ഡ്.
തുടര്‍ന്ന് തിങ്കളാഴ്ച ഓഹരി 4.5 ശതമാനം ഉയര്‍ന്നു. നിലവില്‍ 199 രൂപയാണ് ഓഹരി വില. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഓഹരി 9.85 ശതമാനം നഷ്ടത്തിലായിരുന്നു.
2022 ലെ കണക്കു നോക്കുമ്പോള്‍ 26.16 ശതമാനമാണ് ഓഹരി നേരിട്ട ഇടിവ്. എന്നാല്‍ രണ്ടര വര്‍ഷത്തെ കണക്കെടുത്താല്‍ 7,495.42 ശതമാനം വളരാന്‍ ഓഹരിക്കായി. അതായത് ഏകദേശം 150.94 ശതമാനം സിഎജിആര്‍ വളര്‍ച്ച.
2019 ജനുവരി 25 ന് വെറും 2.62 രൂപ വിലയുണ്ടായിരുന്ന ഓഹരിയാണ് നിലവില്‍ 199 രൂപയിലെത്തിയത്. 103 കോടി രൂപ വിപണി മൂല്യമുള്ള ബിആന്റ്എ, പാക്കേജിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്‌മോള്‍ക്യാപ്പ് ഓഹരിആണ്.
പ്രിന്റഡ് ലാമിനേറ്റുകള്‍, മള്‍ട്ടിവാള്‍ ചാക്കുകള്‍, പ്ലാസ്റ്റിക് പൗച്ചുകള്‍ എന്നിവയാണ് ഉത്പന്നങ്ങള്‍.