ന്യൂഡല്‍ഹി: 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 22.50 രൂപ അഥവാ 225 ശതമാനം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കയാണ് താല്‍ എന്റര്‍പ്രൈസസ് (Taal Enterprises). യോഗ്യതയുള്ള ഓഹരിയുടമകളെ കണ്ടെത്തുന്ന റെക്കോര്‍ഡ് തീയതി സെപ്തംബര്‍ 24 ആണ്. ഒക്ടോബര്‍ 15 നോ അതിന് മുന്‍പോ ആയി ലാഭവിഹിത വിതരണം നടത്തുമെന്നും കമ്പനി എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ പറഞ്ഞു.
വെള്ളിയാഴ്ച 0.45 ശതമാനം ഉയര്‍ന്ന് 1645.90 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. കഴിഞ്ഞ 6 വര്‍ഷത്തില്‍ 549.78 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ നേട്ടം കൈവരിച്ച ഓഹരിയാണ് താലിന്റേത്. ജൂലൈ 8, 2016 ല്‍ 253 രൂപ വിലയുണ്ടായിരുന്ന ഓഹരിയാണ് നിലവില്‍ 1645 രൂപയിലെത്തിയത്.
5 വര്‍ഷത്തില്‍ 1006.86 ശതമാനവും മൂന്ന് വര്‍ഷത്തില്‍ 558.49 ശതമാനവും ഒരു വര്‍ഷത്തില്‍ 65.88 ശതമാനവും ഉയരാനായി. 2022 ല്‍ മാത്രം 21.69 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് കൈവരിച്ചത്. 2022 ജനുവരിയിലെ 2,524.85 രൂപയാണ് 52 ആഴ്ച ഉയരം.
2021 ഒക്ടോബറില്‍ രേഖപ്പെടുത്തിയ 930 52 ആഴ്ച താഴ്ചയാണ്. നിലവില്‍ 52 ആഴ്ച ഉയരത്തില്‍ നിന്നും 34.81 ശതമാനം താഴെയും 52 ആഴ്ച ഉയരത്തില്‍ നിന്നും 76.97 ശതമാനം താഴെയുമാണ് ഓഹരി.