
ന്യൂഡല്‍ഹി: ബോണസ് ഓഹരി വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി നവംബര്‍ 19 നിശ്ചയിച്ചിരിക്കയാണ് സ്‌മോള്‍ക്യാപ്പ് കമ്പനിയായ കൊമേഴ്‌സ്യല്‍ സിന്‍ ബാഗ്‌സ് ലിമിറ്റഡ്. 2:1 അനുപാതത്തിലാണ് ഇവര്‍ ബോണസ് ഓഹരികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 10 രൂപ മുഖവിലയുള്ള ഒരു ഓഹരിയ്ക്ക് സമാന വിലയില്‍ രണ്ട് ഓഹരികള്‍ ലഭ്യമാകും.
ഇത്തരത്തില്‍ 2,66,34,800 ഓഹരികളാണ് വിതരണം ചെയ്യുക. ഡിസംബര്‍ 21 ന് മുന്‍പായി ഓഹരികള്‍ ഡീമാറ്റ് അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യപ്പെടും. നിലവില്‍ 313 രൂപ വിലയുള്ള കൊമേഴ്‌സ്യല്‍ സിന്‍ ബാഗ്‌സ് ഓഹരി 6 വര്‍ഷത്തില്‍ 805.93 ശതമാനം ഉയര്‍ച്ച കൈവരിച്ചു. 5 വര്‍ഷത്തില്‍ 597.10 ശതമാനവും 3 വര്‍ഷത്തില്‍ 440.33 ശതമാനവും വര്‍ധന നേടാനായി.
ഒരു വര്‍ഷത്തെ നേട്ടം 55.72 ശതമാനം. 2022 ല്‍ മാത്രം 16.83 ശതമാനവും വളര്‍ന്നു.405.91 കോടി വിപണി മൂല്യമുള്ള പാക്കേജിംഗ് വ്യവസായത്തില്‍ മത്സരിക്കുന്ന ഒരു സ്‌മോള്‍ ക്യാപ് സ്ഥാപനമാണ് കൊമേഴ്‌സ്യല്‍ സിന്‍ ബാഗ്‌സ് ലിമിറ്റഡ്. എഫ്‌ഐബിസി, ബിഗ് ബാഗുകള്‍, ഫുഡ് ഗ്രേഡ് എഫ്‌ഐബിസി, ടാര്‍പോളിന്‍, കണ്ടക്റ്റീവ് ബാഗുകള്‍, കണ്ടക്ടീവ് ലൈനറുകള്‍, ബഫില്‍ ലൈനറുകള്‍, ബിഒപിപി ബാഗുകള്‍, പിപിഫാബ്രിക്, പിപി നെയ്ത ചാക്കുകള്‍ എന്നിവയുടെ മുന്‍നിര നിര്‍മ്മാതാവും കയറ്റുമതിക്കാരുമാണ്.
ഇന്‍ഡോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് യുകെ, ബെല്‍ജിയം, ഹംഗറി, സെനഗല്‍, തായ്‌ലന്‍ഡ്, അയര്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക്, ലിത്വാനിയ, ഓസ്‌ട്രേലിയ, യുഎസ്എ, സ്‌പെയിന്‍, സ്വീഡന്‍, തുര്‍ക്കി, കെനിയ, ന്യൂസിലാന്‍ഡ്, പോര്‍ച്ചുഗല്‍, ഫിന്‍ലാന്‍ഡ്, ഗ്രീസ്, ഇസ്രായേല്‍, ചിലി , ജര്‍മ്മനി, പോളണ്ട്, ഉക്രെയ്ന്‍, ശ്രീലങ്ക, കാനഡ, നെതര്‍ലാന്‍ഡ്‌സ്, ഇറ്റലി, അംഗോള, യുഎഇ, മൗറീഷ്യസ്, നോര്‍വേ എന്നിവിടങ്ങളില്‍ സാന്നിധ്യമുണ്ട്.