ന്യൂഡല്‍ഹി: ഓഹരി തിരിച്ചുവാങ്ങലിനുള്ള റെക്കോര്‍ഡ് തീയതിയായി ഡിസംബര്‍ 1 നിശ്ചയിച്ചിരിക്കയാണ് പ്രമുഖ പാക്കേജിംഗ് സ്‌റ്റോക്ക് കോസ്‌മോ ഫസ്റ്റ്. 33 ശതമാനം പ്രീമിയത്തില്‍ 1070 രൂപയിലാണ് ഓഹരികള്‍ തിരിച്ചുവാങ്ങുക.ഇതിനായി 108 കോടി രൂപ ചെലവഴിക്കും.
ഓഹരി വില
നിലവില്‍ 843ൂപ വിലയുള്ള സ്റ്റോക്കിന്റെ 52 ആഴ്ച ഉയരം 1427 രൂപയാണ്. 657 രൂപയാണ് 52 ആഴ്ച താഴ്ച. 1.84 ശതമാനം നേട്ടത്തിലായിരുന്നു വെള്ളിയാഴ്ച ക്ലോസിംഗ്.
നിക്ഷേപത്തിന്റെ വളര്‍ച്ച
കഴിഞ്ഞ ഒരാഴ്ചയില്‍ 20 ശതമാനത്തില്‍ കൂടുതലാണ് വളര്‍ച്ച. ഒരു മാസത്തില്‍ 7 ശതമാനത്തിലധികമുയര്‍ന്ന സ്റ്റോക്ക് 3 വര്‍ഷത്തില്‍ 428 ശതമാനത്തിന്റെയും 5 വര്‍ഷത്തില്‍ 251 ശതമാനത്തിന്റെയും നേട്ടമുണ്ടാക്കി. ഒരു വര്‍ഷത്തില്‍ 7 ശതമാനം താഴ്ചയായിരുന്നു ഫലം.