ആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനംഅംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നു

ഓഹരി വിഭജനത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: ഓഹരി വിഭജനത്തിന്റെ റെക്കോര്‍ഡ് തീയതിയായി ഒക്ടോബര്‍ 12 നിശ്ചയിച്ചിരിക്കയാണ് കളര്‍ചിപ്‌സ് ന്യൂ മീഡിയ ലിമിറ്റഡ്. 1:5 അനുപാതത്തിലാണ് കമ്പനി ഓഹരി വിഭജിക്കുന്നത്. അതായത് 10 രൂപ മുഖവിലയുള്ള ഓഹരി 2 രൂപ മുഖവിലയുള്ള 5 ഓഹരികളായി വിഭജിക്കപ്പെടും.

സിനിമാറ്റോഗ്രാഫി ഫിലിമുകള്‍, ആഡ്ഫിലിമുകള്‍, ടെലിവിഷന്‍ സിനിമകള്‍, വീഡിയോ ഫിലിമുകള്‍, കാര്‍ട്ടൂണ്‍ സിനിമകള്‍, 3ഡി സിനിമകള്‍, ആനിമേഷന്‍ ഫിലിമുകള്‍ എന്നിവയുടെ നിര്‍മ്മാണത്തിലും വിതരണത്തിലും വ്യാപൃതരാണ് കളര്‍ചിപ്‌സ് ന്യൂമീഡിയ ലിമിറ്റഡ്.

കൂടാതെ സിനിമകള്‍, ചിത്ര സിനിമകള്‍, കളിപ്പാട്ടങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട അവകാശങ്ങള്‍ സ്വന്തമാക്കാനും വില്‍ക്കാനും സഹായിക്കുന്നു. ടിവിഎന്‍എക്‌സ്ടി, വേഗ മ്യൂസിക് എന്നീ ബ്രാന്‍ഡ് നാമങ്ങളിലുള്ള യൂട്യൂബ് ചാനലിന് ഒരു കോടിയിലധികം വരിക്കാരുണ്ട്.

ഏഴ് ഇന്ത്യന്‍ ഭാഷകളിലായി 4,000ത്തിലധികം ഫീച്ചര്‍ ഫിലിമുകളുടെ ഡിജിറ്റല്‍ അവകാശങ്ങള്‍ കമ്പനിയ്ക്ക് സ്വന്തമാണ്. അവയില്‍ ചിലത് എക്കാലത്തെയും ബ്ലോക്ക് ബസ്റ്ററുകളാണ്.

ഓഹരിവില ചരിത്രം
കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 150 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തിയ ഓഹരിയാണ് കളര്‍ചിപ്‌സ് ന്യൂ മീഡിയ ലിമിറ്റഡിന്റേത്. 2022 ല്‍ മാത്രം 312.02 ശതമാനം ഉയര്‍ന്നു. വെള്ളിയാഴ്ച 5 ശതമാനം താഴ്ന്ന് 96 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.

X
Top