മുംബൈ: ബുധനാഴ്ച അപ്പര്‍ സര്‍ക്യൂട്ടിലെത്തിയ മള്‍ട്ടിബാഗര്‍ ഓഹരിയാണ് ഇന്റര്‍നാഷണല്‍ കണ്‍സ്ട്രക്ഷന്‍സ്. നിലവില്‍ 247.80 രൂപയുള്ള ഓഹരി, കഴിഞ്ഞ 5 വര്‍ഷത്തില്‍ 1,791.60 ശതമാനമാണ് വളര്‍ന്നത്. 3.10 രൂപയില്‍ നിന്നും 247.80 രൂപയിലേക്കായിരുന്നു കുതിപ്പ്.
5 വര്‍ഷം മുന്‍പ് ഓഹരിയില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്നത് 18.9 ലക്ഷമായി മാറുമായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 1088.49 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ നേട്ടവും ആറ് മാസത്തില്‍ 590.25 ശതമാനവും നേട്ടവും സ്വന്തമാക്കാന്‍ ഓഹരിയ്ക്കായി. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഓഹരിയില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്നത് 11.88ലക്ഷം രൂപയായും
ആറ് മാസം മുന്‍പായിരുന്നു നിക്ഷേപമെങ്കില്‍ തുക 6.90 ലക്ഷം രൂപയായും വളര്‍ന്നിരിക്കും.
90.05 കോടി വിപണി മൂല്യമുള്ള, സ്‌മോള്‍ ക്യാപ് കമ്പനിയായ ഇന്റര്‍നാഷണല്‍ കണ്‍സ്ട്രക്ഷന്‍സ് ലിമിറ്റഡ് ശ്രദ്ധയൂന്നുന്നത് നിര്‍മ്മാണ വ്യവസായത്തിലാണ്. അതേസമയം പ്രാഥമിക ബിസിനസ്സ് പ്രവര്‍ത്തനങ്ങളില്‍ കരാര്‍ ജോലിയും സാമ്പത്തിക സേവനവും ഉള്‍പ്പെടുന്നു. തൊഴില്‍ കരാര്‍ ജോലികള്‍ കൂടുതലും അടിസ്ഥാന സൗകര്യ മേഖലയിലാണ്.
വിപണിയില്‍ നിന്നും ഗ്രൂപ്പ് -കമ്പനികളില്‍ നിന്നും പണം സ്വരൂപിച്ച് വായ്പകള്‍, ഓഹരി ഏറ്റെടുക്കലുകള്‍ എന്നിവയില്‍ നിക്ഷേപിക്കുകയാണ് സാമ്പത്തിക പ്രവര്‍ത്തനം. ബുധനാഴ്ചയിലെ 247.80 രൂപയാണ് 52 ആഴ്ചയിലെ ഉയരം.