സൗരോര്‍ജ്ജ ഇന്‍സ്റ്റാലേഷനുകളില്‍ 167 ശതമാനം വര്‍ധനഇന്ത്യ സർവ മേഖലയിലും കുതിക്കുന്നുവെന്ന് ICRA റിപ്പോർട്ട്ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നു

തുടര്‍ച്ചയായി 52 ആഴ്ച ഉയരം കുറിച്ച് മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ 52 ആഴ്ച ഉയരം കുറിച്ച ഓഹരിയാണ് മാരത്തണ്‍ റിയാലിറ്റിയുടേത്. മുന്‍ഗണന, അവകാശ ഓഹരികളിലൂടെയും ക്യുഐപികളിലൂടെയും സമാഹരിച്ച തുക വിജയകരമായി വിനിയോഗിച്ചുവെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ഓഗസ്റ്റുമുതല്‍ ഓഹരി അപ് ട്രെന്‍ഡിലായി.

ഒരു മാസത്തില്‍ 20 ശതമാനമാണ് വളര്‍ച്ച. നിലവില്‍ 275 രൂപയിലാണ് ഓഹരിയുള്ളത്.

വില ചരിത്രം
2022ലെ മള്‍ട്ടിബാഗര്‍ സ്‌റ്റോക്കുകളില്‍ ഒന്നാണ് മാരത്തണ്‍ റിയല്‍റ്റിയുടേത്. 2022 ല്‍ 180 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് ഓഹരി കൈവരിച്ചത്. 96 രൂപയില്‍ നിന്നും 275 രൂപയിലേയ്ക്കായിരുന്നു കുതിപ്പ്.

ഒരു വര്‍ഷത്തില്‍ 200 ശതമാനവും ഒന്നര വര്‍ഷത്തില്‍ 450 ശതമാനവും ആദായം നല്‍കാന്‍ ഓഹരിയ്ക്കായി. ബിഎസ്ഇയിലും എന്‍എസ്ഇയിലും ട്രേഡ് ചെയ്യപ്പെടുന്ന ഓഹരിയുടെ 52 ആഴ്ചയിലെ ഉയരം 275 രൂപയാണ്. 73 രൂപയാണ് 52 ആഴ്ചയിലെ താഴ്ച.

X
Top