ന്യൂഡല്‍ഹി: തുടര്‍ച്ചയായി 52 ആഴ്ച ഉയരം രേഖപ്പെടുത്തുകയാണ് പിടിസി ഇന്ത്യ ലിമിറ്റഡ്. ജൂണ്‍ 20 ന് 6.49 ശതമാനം ഉയര്‍ന്ന് 4288.05 രൂപയിലാണ് സ്റ്റോക്ക് ക്ലോസ് ചെയ്തത്. നാലാംപാദത്തില്‍ 59.13 കോടി രൂപ കമ്പനി വരുമാനം നേടി.
മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 16.65 ശതമാനം അധികം. അറ്റാദായം 129 ശതമാനം ഉയര്‍ത്തി 5.59 കോടി രൂപയാക്കിയ കമ്പനിയുടെ പ്രവര്‍ത്തന ലാഭം 12.20 കോടി രൂപ.
2023 സാമ്പത്തികവര്‍ഷത്തില്‍ വരുമാനം 216 കോടി രൂപയും നികുതി കഴിച്ചുള്ള ലാഭം 20 കോടി രൂപയും എബിറ്റ 48 കോടി രൂപയുമാണ്. കമ്പനി ഓഹരി 1 വര്‍ഷത്തില്‍ 210 ശതമാനം ഉയര്‍ന്നു. 3 വര്‍ഷത്തെ നേട്ടം 2700 ശതമാനം.