ഇന്ത്യയുടെ കരുതൽ വിദേശ നാണ്യ ശേഖരത്തിൽ ഇടിവ്യുഎഇയിൽനിന്ന് ഈന്തപ്പഴം ഇറക്കുമതി നടത്തുന്നതിനെക്കുറിച്ച് പരിശോധനയ്ക്ക് കേന്ദ്രസർക്കാർകംപ്യൂട്ടർ ഇറക്കുമതിയിൽ നിയന്ത്രണം കൊണ്ടുവരാൻ ഇന്ത്യഇന്ത്യ- കാനഡ നയതന്ത്ര സംഘർഷം: വ്യാപാര ബന്ധത്തിൽ പ്രതിസന്ധിക്ക് സാധ്യതവിദേശനാണ്യ ശേഖരത്തില്‍ കുതിച്ചുയര്‍ന്ന് ഇന്ത്യ; ലോക രാജ്യങ്ങളില്‍ നാലാം സ്ഥാനം

52 ആഴ്ച ഉയരം കുറിച്ച് മള്‍ട്ടിബാഗര്‍ ഓഹരി

മുംബൈ: ബുധനാഴ്ച 52 ആഴ്ച ഉയരം കുറിച്ച ഓഹരികളിലൊന്നാണ് ദീപക് ഫെര്‍ട്ടിലൈസേഴ്‌സ് . കഴിഞ്ഞ രണ്ട് സെഷനുകളില്‍ അപ്പര്‍ സര്‍ക്യൂട്ടിലെത്താനും ഓഹരിയ്ക്കായി. നിലവില്‍ 799 രൂപയില്‍ ട്രേഡ് ചെയ്യപ്പെടുന്ന ദീപക് ഫെര്‍ട്ടിലൈസേഴ്‌സ് കഴിഞ്ഞ 5 സെഷനുകളില്‍ 15 ശതമാനം നേട്ടമുണ്ടാക്കിയ ഓഹരി കൂടിയാണ്.

2022 ല്‍ 97 ശതമാനത്തിന്റെ ഉയര്‍ച്ച കൈവരിച്ചതോടെ മള്‍ട്ടിബാഗര്‍ ക്ലബില്‍ അംഗമാകാനുള്ള സാധ്യതയും സ്‌റ്റോക്ക് നിലനിര്‍ത്തി. ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് ഓഹരിയില്‍ ബുള്ളിഷാണ്. വരുന്ന 12 മാസങ്ങളില്‍ ഓഹരി, വളര്‍ച്ച നിലനിര്‍ത്തുമെന്നാണ് അവരുടെ നിഗമനം.

35 ശതമാനം ഉയര്‍ച്ചയാണ് ബ്രോക്കറേജ് സ്ഥാപനം പ്രതീക്ഷിക്കുന്നത്. കമ്പനിയുടെ ഒന്നാം പാദ ഇബിറ്റി/നികുതി കഴിച്ചുള്ള വരുമാനം എന്നിവ 70%/79% മായി വളരും. ടാന്‍, നൈട്രിക് ബിസിനസിന്റെ വളര്‍ച്ചയാണ് ഇതിന് കമ്പനിയെ പ്രാപ്തമാക്കുക, ഐഐഎഫ്എല്‍ പറഞ്ഞു.

നിലവിലെ അനുമാനം ഉയര്‍ന്നതാണെന്നും അതുകൊണ്ടുതന്നെ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇടിവ് സംഭവിക്കാമെന്നും ബ്രോക്കറേജ് പറയുന്നു. പ്രമുഖ കെമിക്കല്‍ കമ്പനിയാണ് ദീപക് ഫെര്‍ട്ടിലൈസേഴ്‌സ്.

X
Top