മുംബൈ: തിങ്കളാഴ്ച റെക്കോര്‍ഡ് ഉയരമായ 324.35 രൂപ രേഖപ്പെടുത്തിയ ഓഹരിയാണ് ടിആര്‍എഫിന്റെത്.. 10 ശതമാനം ഗ്യാപ്പ് അപ്പ് ഓപ്പണിംഗ് നടത്തിയ സ്‌റ്റോക്ക് തുടര്‍ച്ചയായ അഞ്ചാം സെഷനിലും അപ്പര്‍ സര്‍ക്യൂട്ടിലെത്തുകയായിരുന്നു. . ഇതോടെ 5 ദിവസത്തെ നേട്ടം 60 ശതമാനമാക്കി.
തുടര്‍ച്ചയായി റെക്കോര്‍ഡ് ഉയരത്തിലെത്തിയതിനാല്‍ ചോയ്‌സ് ബ്രോക്കിംഗ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സുമിത് ബഗാദിയ ഫ്രഷ് വാങ്ങല്‍ നിര്‍ദ്ദേശം നല്‍കുന്നില്ല. എന്നാല്‍ 375 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഹോള്‍ഡ് ചെയ്യാന്‍ ആവശ്യപ്പെടുന്നു. സ്റ്റോപ് ലോസ് -300 രൂപ.
ഐഐഎഫ്എല്‍ സെക്യൂരിറ്റീസിലെ അനുജ് ഗുപ്ത ഓരോ ഇടിവിലും ഓഹരി വാങ്ങാനാണ് നിര്‍ദ്ദേശിക്കുന്നത്. കണ്‍സോളിഡേഷന്‍ ട്രെന്‍ഡ് ഭേദിച്ച് ബ്രേക്ക് ഔട്ട് ആരംഭിച്ച സ്റ്റോക്ക് ആദ്യം 385 ലേയ്ക്കും, പിന്നീട് പ്രതിരോധം ഭേദിക്കുന്ന പക്ഷം 410-420 രൂപയിലേയ്ക്കും ഉയരും. 290-300 താഴ്ചയിലാണ് വാങ്ങല്‍ തുടങ്ങേണ്ടത്.
2022 ല്‍ 135 ശതമാനവും ഒരു വര്‍ഷത്തില്‍ 170 ശതമാനവും ഉയര്‍ച്ച രേഖപ്പെടുത്തിയ ഓഹരിയാണ് ടിആര്‍എഫിന്റേത്. ഒരു ടാറ്റ ഗ്രൂപ്പ് കമ്പനിയാണ് ടിആര്‍എഫ്.