ന്യൂഡല്‍ഹി: കഴിഞ്ഞ 3 വര്‍ഷത്തില്‍ 350 ശതമാനം ഉയര്‍ന്ന ഓഹരിയാണ് സ്റ്റീല്‍ സ്ട്രിപ്‌സ് ഇന്ത്യ. ജൂണ്‍ 26, 2020 ല്‍ 43.86 രൂപയില്‍ ക്ലോസ് ചെയ്ത ഓഹരി തിങ്കളാഴ്ച 203.55 രൂപയിലെത്തി. മൂന്ന് വര്‍ഷം മുന്‍പ് ഓഹരിയില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്നത് 4.64 ലക്ഷം രൂപയാകുമായിരുന്നു.
ഈ കാലയളവില്‍ സെന്‍സെക്‌സ് 79.04 ശതമാനം മാത്രമാണ് വളര്‍ന്നത്. ചൊവ്വാഴ്ച, സ്‌റ്റോക്ക് റെക്കോര്‍ഡ് ഉയരമായ 212 രൂപയിലെത്തി. സാങ്കേതികമായി ഓഹരിയുടെ റിലേറ്റീവ് സ്‌ട്രെങ്ത് ഇന്‍ഡെക്‌സ് (ആര്‍എസ്‌ഐ) 81.1 ലാണ്. ഇത് അമിത വാങ്ങല്‍ കാണിക്കുന്നു.
ബീറ്റ 0.9 ആയതിനാല്‍ ചാഞ്ചാട്ടം വളരെ കുറവാണെന്ന് പറയാം. ഓഹരി 5,20,50,100,200 ദിന മൂവിംഗ് ആവറേജുകള്‍ക്ക് മുകളിലാണ്. സ്‌റ്റോക്ക് 1 വര്‍ഷത്തില്‍ 29.19 ശതമാനവും നടപ്പ് വര്‍ഷത്തില്‍ 25 ശതമാനവും നേട്ടമുണ്ടാക്കി.
നാലാംപാദത്തില്‍ കമ്പനി 42.69 കോടി രൂപയാണ് അറ്റാദായം രേഖപ്പെടുത്തിയത്. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 3.26 ശതമാനം കുറവ്.