ന്യൂഡല്‍ഹി:2023 ല്‍ ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റ് സൃഷ്ടിച്ച മള്‍ട്ടിബാഗര്‍ ഓഹരികളില്‍ ഒന്നാണ് സെര്‍വോടെക് പവര്‍ സിസ്റ്റംസ്. ഈ മള്‍ട്ടിബാഗര്‍ സ്‌മോള്‍ ക്യാപ് സ്റ്റോക്ക്, 2023 സാമ്പത്തിക വര്‍ഷത്തില്‍ 430 ശതമാനം വരുമാനം നല്‍കി. ഒരു വര്‍ഷത്തിനുള്ളിലെ നേട്ടം 1,350 ശതമാനം.
ഓഹരി ചൊവ്വാഴ്ച എന്‍എസ്ഇയില്‍ ഇന്‍ട്രാഡേ ഉയര്‍ന്ന നിരക്കായ 180.20 രൂപയില്‍ ക്ലോസ് ചെയ്തു. 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലെത്തിയ സ്റ്റോക്ക്, തിങ്കളാഴ്ചയിലും വെള്ളിയാഴ്ചയിലും സമാന പ്രകടനം നടത്തിയിരുന്നു. മികച്ച ഒന്നാംപാദ ഫലങ്ങളാണ് കമ്പനി ഓഹരിയെ ഉയര്‍ത്തുന്നത്.
68.4 കോടി രൂപയാണ് ഒന്നാംപാദത്തില്‍ കമ്പനി നേടിയ വരുമാനം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 93.50 ശതമാനം കൂടുതലാണിത്. അറ്റാദായം 1050 ശതമാനം ഉയര്‍ന്ന് 4.03 കോടി രൂപയായി.