ഇന്ത്യൻ സമ്പ​ദ് വ്യവസ്ഥയെ പ്രശംസിച്ച് ലോകബാങ്ക് മേധാവിഓഹരി, വാഹന, ഭവന വിപണികൾക്ക് അടിതെറ്റുന്നു; ഇന്ത്യയുടെ ധന മേഖലയിൽ അനിശ്ചിതത്വംപ്രധാനമന്ത്രി ഇൻ്റേൺഷിപ്പ് പദ്ധതി ഇന്ത്യയിലെ യുവാക്കളുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നത് ഇങ്ങനെ2030ൽ ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയാകുമെന്ന് എസ്ആൻഡ്പിസ്വർണവില സർവകാല റെക്കോഡ് തിരുത്തി കുതിച്ചുയരുന്നു

റെക്കോര്‍ഡ് തീയതി ദിവസം അപ്പര്‍ സര്‍ക്യൂട്ടിലെത്തി മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: ബോണസ് ഓഹരി വിതരണത്തിനുള്ള റെക്കോര്‍ഡ് തീയതിയില്‍ ജ്യോതി റെസിന്‍സ് ഓഹരി അപ്പര്‍ സര്‍ക്യൂട്ടിലെത്തി. സെപ്തംബര്‍ 9 ആണ് ഓഹരി റെക്കോര്‍ഡ് തീയതി നിശ്ചയിച്ചിരുന്നത്. 8 ന് സ്‌റ്റോക്ക് എക്‌സ് ബോണസായി.

2:1 എന്ന അനുപാതത്തിലാണ് കമ്പനി ബോണസ് ഓഹരികള്‍ വിതരണം ചെയ്യുന്നത്. 10 രൂപ മുഖവിലയുള്ള ഒരു ഓഹരിയ്ക്ക് 2 ഓഹരികള്‍ ബോണസായി ലഭ്യമാകും.

1993ല്‍ സ്ഥാപിതമായ ജ്യോതി റെസിന്‍സ് ആന്‍ഡ് അഡ്‌ഹെസിവ്‌സ് ലിമിറ്റഡ് സിന്തറ്റിക് റെസിന്‍ പശകളുടെ നിര്‍മ്മാതാക്കളാണ്. മരം പശകളാണ് (വെളുത്ത പശ) ഇവര്‍ നിര്‍മ്മിക്കുന്നത്. യൂറോ 7000 എന്ന ബ്രാന്‍ഡ് നാമത്തില്‍ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കുന്നു

റിപ്പോര്‍ട്ടുകള്‍ പ്രകാരം, റീട്ടെയില്‍ വിഭാഗത്തില്‍, രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന രണ്ടാമത്തെ മരം പശ ബ്രാന്‍ഡാണിത്. കൂടാതെ, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, കമ്പനി അതിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയാണ്. നല്ല ലാഭ വളര്‍ച്ച രേഖപ്പെടുത്തുന്നതിനോടൊപ്പം കടം ഏതാണ്ട് പൂജ്യമാക്കാന്‍ ഇവര്‍ക്കായി.

ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ജ്യോതി റെസിന്‍സിനെ അവരുടെ നിരീക്ഷണ പട്ടികയില്‍ സൂക്ഷിക്കാമെന്ന് ദലാല്‍ സ്ട്രീറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ജേര്‍ണല്‍ പറഞ്ഞു. കമ്പനി ഉല്‍പ്പന്നങ്ങളുടെ വിപണി വിഹിതം വരും പാദങ്ങളില്‍ വര്‍ദ്ധിപ്പിക്കുമെന്നും അതോടെ ഓഹരികള്‍ നേട്ടം തുടരുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

2022 ല്‍ മാത്രം 300 ശതമാനത്തിന്റെ നേട്ടം കൊയ്ത മള്‍ട്ടിബാഗര്‍ ഓഹരിയാണ് ജ്യോതി റെസിന്‍സിന്റേത്. 373 രൂപയില്‍ നിന്നും 1528 രൂപയിലേയ്ക്കായിരുന്നു വളര്‍ച്ച. ഒരു വര്‍ഷത്തില്‍ 450 ശതമാനവും അഞ്ച് വര്‍ഷത്തില്‍ 5,750 ശതമാനവും ഉയരാന്‍ ഓഹരിയ്ക്കായി.

X
Top