Alt Image
ഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധനബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളും

5 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലെത്തി മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: ചൊവ്വാഴ്ച അപ്പര്‍ സര്‍ക്യൂട്ടിലെത്തിയ ഓഹരിയാണ് ക്ഷിതിജ് പോളിലൈനിന്റേത്. ഇ-കൊമേഴ്‌സ് മേഖലയിലേക്ക് പ്രവേശിക്കാനും ഉല്‍പ്പന്ന നിര വിപുലീകരിക്കാനും കമ്പനി ബോര്‍ഡ് അനുമതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ഓഹരി കുതിപ്പ് നടത്തിയത്.

സ്‌കൂളുകള്‍, കോളേജുകള്‍, ഓഫീസുകള്‍, കോര്‍പ്പറേറ്റുകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ തുടങ്ങി വിവിധ സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന ഉല്‍പ്പന്ന ശ്രേണികള്‍ പുറത്തിറക്കാനും തീരുമാനമായി. ഇ-പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള വില്‍പന, വേഗത്തിലുള്ള ഡെലിവറിക്കായി സ്‌റ്റോറുകള്‍, ഓഫ്‌ലൈന്‍ മാര്‍ക്കറ്റിംഗ്, വിതരണ ചാനലുകള്‍ തുടങ്ങി വിവിധ മാര്‍ഗ്ഗങ്ങളും പരീക്ഷിക്കും.

അറിയിപ്പിനെ തുടര്‍ന്ന് ഓഹരി 5 ശതമാനം ഉയര്‍ന്ന് 87.40 രൂപയിലെത്തുകയായിരുന്നു. കഴിഞ്ഞ ആറ് മാസത്തില്‍ 160 ശതമാനം ഉയര്‍ന്ന മള്‍ട്ടിബാഗര്‍ ഓഹരിയാണ്ക്ഷിതിജിന്റേത്. ഒരു മാസത്തെ നേട്ടം 50 ശതമാനം.

ഐഡന്റിറ്റി കാര്‍ഡ് ഉല്‍പ്പന്നങ്ങള്‍, ബൈന്‍ഡിംഗ്, ലാമിനേഷന്‍ ഉപകരണങ്ങള്‍, മറ്റ് സ്‌റ്റേഷനറി ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വിപുലമായ ശ്രേണി കമ്പനി നിര്‍മ്മിച്ച് വിതരണം ചെയ്യുന്നു.
കയറ്റുമതിയും പ്രധാന വരുമാന സ്രോതസ്സാണ്.

X
Top