Alt Image
ഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധനബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളും

അപ്പര്‍ സര്‍ക്യൂട്ടിലെത്തി മള്‍ട്ടിബാഗര്‍ ഓഹരി

മുംബൈ: വെള്ളിയാഴ്ച 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലെത്തിയ ഓഹരിയാണ് ജെന്‍സോള്‍ എഞ്ചിനീയറിംഗ് ലിമിറ്റഡിന്റേത്. ജമ്മു ആന്റ് കാശ്മീര്‍, ഗുജ്‌റാത്ത്, പഞ്ചാബ്,രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ സോളാര്‍ പവര്‍ പ്രൊജക്ടുകള്‍ സ്ഥാപിക്കുന്നതിന് 153 കോടി രൂപയുടെ കരാര്‍ ലഭ്യമായതിനെ തുടര്‍ന്നാണ് ഓഹരി കുതിപ്പു നടത്തിയത്. 55.8 മെഗാവാട്ടിന്റെ പവര്‍പ്രൊജക്ടുകളാണ് കമ്പനി ഇവിടങ്ങളില്‍ സ്ഥാപിക്കുക.

വില്‍പനക്കാരില്ലാതെ 1,706.65 രൂപയിലാണ് നിലവില്‍ ഓഹരിയുള്ളത്. ഒരു മാസത്തില്‍ മാത്രം 96 ശതമാനം ഉയര്‍ന്ന ഓഹരിയാണ് ജെന്‍സോളിന്റേത്. 2022 ല്‍ 1322 ശതമാനവും കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 2621 ശതമാനവും കുതിപ്പ് നടത്താന്‍ സ്റ്റോക്കിനായി.

സോളാര്‍ കണ്‍സള്‍ട്ടിംഗ് സ്ഥാപനമാണ് ജെന്‍സോള്‍ എഞ്ചിനീയറിംഗ് ലിമിറ്റഡ്. സോളാര്‍ എഞ്ചിനീയറിഗ്, പ്രൊക്ക്യുര്‍മെന്റ്, നിര്‍മ്മാണം എന്നിവയും എക്‌സ്ട്രാ ഹൈ വോള്‍ട്ടേജ് (ഇഎച്ച് വി) കണ്‍സള്‍ട്ടന്‍സി സേവനവും കമ്പനി നല്‍കുന്നു. ജൂണിലവസാനിച്ച പാദത്തില്‍ ആദ്യമായി 100 കോടി രൂപയുടെ വരുമാനം നേടിയ കമ്പനിയ്ക്ക് ദേശീയ തലത്തില്‍ വികസിക്കാനും പ്രൊജക്ട് വലുപ്പങ്ങള്‍ വര്‍ദ്ധിപ്പിക്കാനും സാധിക്കുന്നു.

പ്രൊജക്ട് ഡെലവറിയും ഉയര്‍ന്നതാണ്. പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന പോസിറ്റീവ് മാറ്റം ഗുണം ചെയ്യുന്നതായി അധികൃതര്‍ പറയുന്നു.

X
Top