Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

1 ലക്ഷം നിക്ഷേപം 94 ലക്ഷം രൂപയാക്കിയ മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: നിക്ഷേപം, ഓഹരികള്‍ വാങ്ങുന്നതിലും വില്‍ക്കുന്നതിലുമല്ല, പകരം കാത്തിരിപ്പിലാണെന്ന് ഒരു അമേരിക്കന്‍ ശതകോടീശ്വരന്‍ പറഞ്ഞു. നിക്ഷേപകന്‍ കഴിയുന്നിടത്തോളം കാലം സ്‌റ്റോക്ക് കൈവശം വക്കണം എന്നാണ് അദ്ദേഹം അര്‍ത്ഥമാക്കിയത്. ഈ നിക്ഷേപ തന്ത്രം ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന ഓഹരിയാണ് എച്ച്എല്‍ഇ ഗ്ലാസ്‌കോട്ടിന്റേത്. 10 വര്‍ഷത്തില്‍ 8530 ശതമാനം റിട്ടേണ്‍ നല്‍കിയ ഓഹരിയാണിത്.

ഓഹരിവില ചരിത്രം
നിലവില്‍, ഓഹരി വില്‍പന സമ്മര്‍ദ്ദത്തിലാണ്. എക്കാലത്തേയും ഉയര്‍ന്ന വിലയായ 7549 രേഖപ്പെടുത്തിയ ശേഷം സ്റ്റോക്ക്, ഈയിടെ 52 ആഴ്ചയിലെ താഴ്ചയായ 2951.30 രൂപയിലേയ്ക്ക് കൂപ്പുകുത്തി. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ആദായം നല്‍കാന്‍ എച്ച്എല്‍ഇ ഗ്ലാസ്‌കോട്ടിനായില്ല.

എന്നാല്‍ കഴിഞ്ഞ 5 വര്‍ഷത്തെ കണക്കെടുക്കുമ്പോള്‍ സ്ഥിതി മറിച്ചാണ്. 1850 ശതമാനമാണ് 5 വര്‍ഷത്തെ നേട്ടം. ഈ കാലയളവില്‍ 160 രൂപയില്‍ നിന്നും 3107 രൂപയിലേയ്ക്ക് ഓഹരി വളര്‍ന്നു.

10 വര്‍ഷത്തില്‍ ഏതാണ്ട് 8530 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് സ്‌റ്റോക്ക് കൈവരിച്ചത്. അതായത് 36 രൂപയില്‍ നിന്നും 3107 രൂപയിലേയ്ക്ക് ഓഹരി കുതിച്ചു. 15 വര്‍ഷത്തെ കണക്കെടുക്കുമ്പോള്‍ 94 ശതമാനമാണ് നേട്ടം. 33 രൂപയില്‍ നിന്നാണ് ഓഹരി കുതിപ്പുതുടങ്ങിയത് എന്നര്‍ത്ഥം.

നിക്ഷേപത്തിന്റെ സ്വാധീനം
ഓഹരിയില്‍ 1 ലക്ഷം രൂപ ഒരു വര്‍ഷം മുന്‍പ് നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്നത് 90,000 രൂപയായി ചുരുങ്ങിയിരിക്കും. 5 വര്‍ഷം മുന്‍പാണ് നിക്ഷേപമെങ്കില്‍ 1 ലക്ഷം രൂപ 19.50 ലക്ഷമായും 10 വര്‍ഷം മുന്‍പായിരുന്നു നിക്ഷേപമെങ്കില്‍ 1 ലക്ഷം രൂപ 86.30 ലക്ഷം രൂപയായും മാറിയിരിക്കും.

സമാനമായി, 15 വര്‍ഷം മുന്‍പാണ് 1 ലക്ഷം രൂപ നിക്ഷേപിച്ചതെങ്കില്‍ ഇന്നത് 94 ലക്ഷം രൂപയായി മാറിയിരിക്കും.

X
Top