ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

ബോണസ് ഓഹരി വിതരണത്തിന്റെ റെക്കോര്‍ഡ് തീയതി മാറ്റി റൂബി മില്‍സ്

മുംബൈ: ബോണസ് ഓഹരി വിതരണത്തിനുള്ള റെക്കോര്‍ഡ് തീയതി പുതുക്കി നിശ്ചയിച്ചിരിക്കയാണ് റൂബി മില്‍സ് ലിമിറ്റഡ്. സെപ്തംബര്‍ 26 ആണ് പുതുക്കി നിശ്ചയിച്ച തീയതി. നേരത്തെ ഇത് സെപ്തംബര്‍ 25 ആയിരുന്നു.

1:1 അനുപാതത്തിലാണ് ബോണസ് ഓഹരി വിതരണം. 5 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് മറ്റൊരു ഓഹരി ലഭ്യമാകും. കഴിഞ്ഞ 19 വര്‍ഷത്തില്‍ 3436.17 ശതമാനം ഉയര്‍ന്ന ഓഹരിയാണ് റൂബി മില്‍സിന്റേത്.

അഞ്ച് വര്‍ഷത്തില്‍ 108.19 ശതമാനവും മൂന്ന് വര്‍ഷത്തില്‍ 192.89 ശതമാനവും ഒരു വര്‍ഷത്തില്‍ 116 ശതമാനവുമുയരാനായി. 2022 ല്‍ മാത്രം 138.8.3 ശതമാനത്തിന്റെ നേട്ടമാണ് കൈവരിച്ചത്. നിലവിലെ വില 631.65 രൂപ.

കണ്‍സ്യൂമര്‍ ഡിസ്‌ക്രിഷണറി ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് (സിഡിജിഎസ്) സ്ഥാപനമായ റൂബി മില്‍സ് ലിമിറ്റഡിന്റെ വിപണി മൂല്യം 1,068.24 കോടി രൂപയാണ.് തുണിത്തരങ്ങള്‍, ഇന്റര്‍ലൈനിംഗ്, വസ്ത്രങ്ങള്‍, റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകള്‍ എന്നിവയില്‍ ഏര്‍പ്പെടുന്നു. 200 ഡീലര്‍മാരും 19 പ്രത്യേക ഏജന്റുമാരും മുഖേന, 10,000ലധികം റീട്ടെയില്‍ ലൊക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.

X
Top