ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഓഹരി വിഭജനം: നേട്ടമുണ്ടാക്കി മള്‍ട്ടിബാഗര്‍ ഓഹരി

മുംബൈ: ബുധനാഴ്ച ബിസിഎല്‍ ഇന്‍ഡസ്ട്രീസ് ഓഹരി മാറ്റമില്ലാതെ തുടര്‍ന്നു. 512.40 രൂപയിലായിരുന്നു ക്ലോസിംഗ്. അതേസമയം കമ്പനി ഓഹരി ഒരു മാസത്തില്‍ 18 ശതമാനം ഉയര്‍ന്നു.

ഓഹരി വിഭജനവും ബോണസ് ഓഹരി വിതരണവും പ്രഖ്യാപിച്ചതാണ് സ്റ്റോക്ക് ഉയര്‍ത്തിയത്.1:10 അനുപാതത്തിലാണ് കമ്പനി ഓഹരി വിഭജനം പ്രഖ്യാപിച്ചത്. 5 രൂപ ലാഭവിഹിതത്തിനും കമ്പനി ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ നല്‍കിയിട്ടുണ്ട്.

3 വര്‍ഷത്തില്‍ 1700 ശതമാനമാണ് സ്റ്റോക്ക് നേട്ടമുണ്ടാക്കിയത്. രണ്ട് വര്‍ഷത്തെ ഉയര്‍ച്ച 500 ശതമാനം. 1,250 കോടി രൂപ വിപണി മൂല്യമുള്ള ഓഹരിയുടെ 52 ആഴ്ച ഉയരം ജൂണ്‍ 20,2023 ലെ 536.35 രൂപയാണ്.

നാലാംപാദത്തില്‍ ഈ എഫ്എംസിജി കമ്പനി 24.31 കോടി രൂപ അറ്റാദായമാണ് രേഖപ്പെടുത്തിയത് മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 6 ശതമാനം കൂടുതല്‍. വില്‍പന വരുമാനം 9 ശതമാനമുയര്‍ന്ന് 457.19 കോടി രൂപയാക്കി.

ഒരു മിത്തല്‍ ഗ്രൂപ്പ് കമ്പനിയായ ബിസിഎല്‍ വിവിധ തരം ഭക്ഷ്യഎണ്ണകള്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നു. അതിന് പുറമെ എഥനോള്‍ ന്യൂട്രല്‍ ആല്‍ക്കഹോള്‍, ലിക്വര്‍ എന്നിവയും ഉത്പന്നങ്ങളായുണ്ട്. ഈയിടെ റിയല്‍ എസ്റ്റേറ്റ് മേഖലയിലേയ്ക്കും ചുവടുവച്ചു.

X
Top