ന്യൂഡല്‍ഹി: 22 വര്‍ഷത്തില്‍ 940 ശതമാനം ഉയര്‍ന്ന മള്‍ട്ടിബാഗര്‍ പെന്നി സ്റ്റോക്കാണ് വിന്റേജ് കോഫീ ആന്റ് ബീവറേജസിന്റേത്. 10 രൂപയില്‍ നിന്നും 104 രൂപയിലേയ്ക്കായിരുന്നു കുതിപ്പ്. 2 വര്‍ഷത്തില്‍ 400 ശതമാനത്തിന്റെ നേട്ടമുണ്ടാക്കാനുമായി.
എന്നാല്‍ കഴിഞ്ഞ ഒരുമാസമായി വില്‍പന സമ്മര്‍ദ്ദം നേരിടുകയാണ്. 104 രൂപയില്‍ നിന്നും 53 രൂപയിലേയ്ക്ക് സ്റ്റോക്ക് അതിനാല്‍ കൂപ്പുകുത്തി. സെപ്തംബറിലവസാനിച്ച പാദത്തില്‍ വില്‍പന 3283 ശതമാനം ഉയര്‍ത്തി 9.88 കോടി രൂപയാക്കാന്‍ കമ്പനിയ്ക്ക് സാധിച്ചിരുന്നു.
0.31 കോടി രൂപയാണ് അറ്റാദായം. 3000 ശതമാനം വളര്‍ച്ചയാണ് അറ്റാദായത്തിലുണ്ടായത്. 369 കോടി വിപണി മൂല്യമുള്ള കാപ്പി കയറ്റുമതി കമ്പനിയാണിത്.
റഷ്യ, സിഐഎസ് രാജ്യങ്ങളാണ് പ്രധാന വിപണി. 21 കോടി രൂപയുടെ കരാര്‍ നേടിയതായി കമ്പനി ഈയിടെ അറിയിച്ചിരുന്നു.