Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ആറ് മാസത്തില്‍ 1052 ശതമാനം ഉയര്‍ന്ന് ലോഹ ഓഹരി, വില 10 രൂപയില്‍ താഴെ

മുംബൈ: കഴിഞ്ഞ 6 മാസത്തില്‍ 1052 ശതമാനം ഉയര്‍ന്ന ഓഹരിയാണ് മെര്‍ക്യുറി മെറ്റല്‍സിന്റേത്. സര്‍ക്കാര്‍ ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തയതിനെ തുടര്‍ന്ന് മെറ്റല്‍ ഓഹരികള്‍ 10 ശതമാനം താഴ്ന്ന കാലയളവിലാണ്, വിപരീത ദിശയില്‍ തുഴഞ്ഞ് മെര്‍ക്യുറി നേട്ടത്തിലെത്തിയത്.

തുടര്‍ച്ചയായി അപ്പര്‍ സര്‍ക്യൂട്ടിലെത്തിയ ഓഹരി ഒരു മാസത്തില്‍ 136 ശതമാനത്തിന്റെ നേട്ടവും കൈവരിച്ചു. 5 ശതമാനം ഉയര്‍ന്ന് 52 ആഴ്ച ഉയരമായ 10.77 രൂപയിലാണ് ബുധനാഴ്ച ഓഹരിയുള്ളത്.

വിവിധതരം ഫെറസ്, നോണ്‍ഫെറസ് ലോഹങ്ങളിലും ലോഹ അവശിഷ്ടങ്ങളുടേയും വ്യാപാരത്തിലേര്‍പ്പെടുന്ന മെര്‍ക്യുറി 1986 ലാണ് സ്ഥാപിതമായത്. 5.47 കോടി രൂപ വിപണി മൂല്യമുള്ള സ്‌മോള്‍ക്യാപ്പ് കമ്പനിയാണ് ഇത്‌.

ഈയിടെ ഓരോ ഓഹരിയ്ക്കും 23 അവകാശ ഓഹരികള്‍ ഇവര്‍ വിതരണം ചെയ്തിരുന്നു. 15,99,14,548 ഓഹരികളാണ് ഇത്തരത്തില്‍ നല്‍കിയത്.

X
Top