ന്യൂഡല്‍ഹി: 2022 ലെ മള്‍ട്ടിബാഗര്‍ ഓഹരികളിലൊന്നായ പോണ്ടി ഓക്‌സൈഡ്‌സ് കഴിഞ്ഞ 5 സെഷനുകളില്‍ 25 ശതമാനം ഉയര്‍ച്ച നേടി. 736 രൂപയില്‍ നിന്നും 924 രൂപയിലേയ്ക്കായിരുന്നു കുതിപ്പ്. നിലവിലെ വില 929 രൂപ.
റെക്കോര്ഡ് ഉയരത്തിലേയ്ക്കുള്ള പാതയിലാണ് ഓഹരി. നേരത്തെ 1:1 അനുപാതത്തില്‍ ബോണസ് ഓഹരി പ്രഖ്യാപിക്കാനും കമ്പനി തയ്യാറായിരുന്നു.
കഴിഞ്ഞ ആറ് മാസത്തില്‍ 65 ശതമാനം ഉയര്‍ച്ച കൈവരിച്ച സ്‌റ്റോക്കാണ് പോണ്ടി ഓക്‌സൈഡിന്റേത്. ഒരു വര്‍ഷത്തില്‍ 120 ശതമാനത്തിന്റെ നേട്ടമുണ്ടാക്കാനും സാധിച്ചു. ബാറ്ററി നിര്‍മ്മാതാക്കള്‍, കെമിക്കല്‍ നിര്‍മ്മാതാക്കള്‍, പിവിസി എക്‌സ്ട്രൂഡ്, മോള്‍ഡ് ഉല്‍പ്പന്നങ്ങള്‍ എന്നിവര്‍ക്കായി നിലവാരമുള്ള ലെഡ്, ലെഡ് അലോയ്കളും പിവിസി അഡിറ്റീവുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണിത്.
1995 ല്‍ സ്ഥാപിതമായ പാണ്ടി ഓക്‌സൈഡ്‌സ് ആന്റ് കെമിക്കല്‍സ് ചെന്നൈയില്‍ രണ്ട് സ്ഥാപനങ്ങളും ആന്ധ്രയിലെ റെനിഗുണ്ടയില്‍ ഒരു പ്ലാന്റും നടത്തുന്നു.