ന്യൂഡല്‍ഹി: വെള്ളിയാഴ്ച 8.85 ശതമാനമുയര്‍ന്ന് 22.60 രൂപയില്‍ ക്ലോസ് ചെയ്ത സ്‌റ്റോക്കാണ് തിരുപ്പതി ഫോര്‍ജിന്റേത്. ഓയില്‍ ആന്റ് ഗ്യാസ് വിഭാഗത്തില്‍ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുകയാണെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇതോടെ പ്രോഫിറ്റ് മാര്‍ജിന്‍ 12-12 ശതമാനം വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
6 മാസത്തില്‍ 136 ശതമാനം ഉയര്‍ന്ന മള്‍ട്ടിബാഗര്‍ ഓഹരിയാണിത്. 1 വര്‍ഷത്തെ നേട്ടം 69 ശതമാനം. ഡിസംബര്‍ 2022 ന് രേഖപ്പെടുത്തിയ 25.60 രൂപയാണ് 52 ആഴ്ച ഉയരം.
52 ആഴ്ച താഴ്ചയായ 9.05 രൂപയില്‍ നിന്നും 149 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. സ്റ്റീല്‍ ഫോര്‍ജ്ഡ് ഫ്ലേഞ്ചുകള്‍, ഫോര്‍ജ്ഡ് കോമ്പണന്റ്സ്,വാഹന ഭാഗങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്ന കമ്പനി മികച്ച പാദ, വാര്‍ഷിക ഫലങ്ങളാണ് പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്. അറ്റ വില്‍പന 2022 സാമ്പത്തികവര്‍ഷത്തില്‍ 187 ശതമാനം ഉയര്‍ന്നു.