രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

11 വര്‍ഷത്തില്‍ 1 ലക്ഷം രൂപ 1.55 കോടി രൂപയാക്കിയ മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: ഒരു ദീര്‍ഘകാല സ്റ്റോക്ക് മാര്‍ക്കറ്റ് നിക്ഷേപകന്‍ നേട്ടമുണ്ടാക്കുന്നത് പോര്‍ട്ട്ഫോളിയോ സ്റ്റോക്കുകളിലെ മതിപ്പില്‍ നിന്ന് മാത്രമല്ല. മറിച്ച് കമ്പനി കാലാകാലങ്ങളില്‍ പ്രഖ്യാപിക്കുന്ന ബോണസ് ഷെയറുകള്‍, ഓഹരി വിഭജനം, ബൈബാക്ക്, ഇടക്കാല, അന്തിമ ലാഭവിഹിതം തുടങ്ങിയ ലോയല്‍റ്റി റിവാര്‍ഡുകളില്‍ നിന്ന് കൂടിയാണ്. റിവാര്‍ഡുകളില്‍ നിന്ന് നിക്ഷേപകന്‍ നേട്ടമുണ്ടാക്കുന്നതെങ്ങിനെയെന്ന് മനസിലാക്കാന്‍ ആരതി ഇന്‍ഡസ്ട്രീസ് ഓഹരി വില ചരിത്രം പരിശോധിച്ചാല്‍ മതിയാകും.

സമീപ വര്‍ഷങ്ങളില്‍ ദലാല്‍ സ്ട്രീറ്റ് ഉല്‍പ്പാദിപ്പിച്ച മള്‍ട്ടിബാഗര്‍ സ്റ്റോക്കുകളില്‍ ഒന്നാണ് ആരതി ഇന്‍ഡസ്ട്രീസ്. മാത്രമല്ല, ഒരു ദശാബ്ദത്തിനുള്ളില്‍ രണ്ട് ബോണസ് ഓഹരികള്‍ പ്രഖ്യാപിക്കാനും കമ്പനി തയ്യാറായി.

11 വര്‍ഷം മുന്‍പ് ഓഹരിയില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ച വ്യക്തിയ്ക്ക് 7140 ഓഹരികളാണ് ലഭ്യമാകുക. നിലവിലെ വില 544 രൂപയാണെന്നിരിക്കെ 39 ലക്ഷം രൂപയായി നിക്ഷേപം വളര്‍ന്നിരിക്കും.

രണ്ട് തവണ ബോണസ് ഓഹരികള്‍ പ്രഖ്യാപിച്ചതോടെ 7140 ഓഹരികള്‍ 28568 എണ്ണമാകുകയും നിലവിലെ വില വച്ച് കണക്കാക്കുമ്പോള്‍ അത് 1.55 കോടി രൂപയാവുകയും ചെയ്യും.

X
Top