ന്യൂഡല്‍ഹി: മള്‍ട്ടിബാഗര്‍ ഐപിഒ നടത്തിയ സ്‌റ്റോക്കാണ് വിന്നി ഓവര്‍സീസിന്റേത്. ബോണസ് ഓഹരി, ഓഹരി വിഭജനം എന്നിവ തീരുമാനിക്കാനായി കമ്പനി ഡയറക്ടര്‍ ബോര്‍ഡ് യോഗം തിങ്കളാഴ്ച നടക്കും. 5 ശതമാനം ഉയര്‍ന്ന് 178.65 രൂപയിലായിരുന്നു വെള്ളിയാഴ്ച സ്റ്റോക്ക് ക്ലോസ് ചെയ്തത്.
2022 നവംബര്‍ 28 ന് 40 രൂപയില്‍ ലിസ്റ്റ് ചെയ്ത വിന്നി ഓവര്‍സീസ് ഓഹരി ഇതിനോടകം 495 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 2023 ല്‍ മാത്രം 21.32 ശതമാനവും ആറ് മാസത്തില്‍ 306.02 ശതമാനവുമാണ് നേട്ടം.
180 കോടി രൂപ വിപണി മൂല്യമുള്ള വിന്നി ഓവര്‍സീസ് ലിമിറ്റഡ് ടെക്‌സ്‌റ്റൈല്‍ വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്‌മോള്‍ ക്യാപ് കമ്പനിയാണ്. അത്യാധുനിക ഫാബ്രിക് നിര്‍മ്മാതാക്കളില്‍ ഒന്നാണ് കമ്പനി.