ന്യൂഡല്‍ഹി: അടുത്തയാഴ്ച എക്‌സ് ബോണസും എക്‌സ് സ്പ്ലിറ്റുമാകാനൊരുങ്ങുന്ന ഓഹരിയാണ് എക്‌സല്‍ റിയാലിറ്റി എന്‍ ഇന്‍ഫ്ര ലിമിറ്റഡിന്റേത്. സെപ്തംബര്‍ 28 നാണ് കമ്പനി ബോണസ് ,ഓഹരി വിഭജനത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ചിരിക്കുന്നത്. അതേദിവസം ഓഹരി എക്‌സ് സ്പ്ലിറ്റും ബോണസുമാകുമെന്നും ബിഎസ്ഇ ഡാറ്റ കാണിക്കുന്നു.
10 രൂപ മുഖവിലയുള്ള ഓഹരി 1 രൂപ മുഖവിലയുള്ള 10 ഓഹരികളായാണ് വിഭജിക്കുന്നത്. 1:2 അനുപാതത്തില്‍ ബോണസ് ഓഹരികളും വിതരണം ചെയ്യും. അത്യാധുനിക എഞ്ചിനീയറിംഗും ടൂളുകളും ഉപയോഗിച്ച് ഗുണനിലവാരമുള്ള കസ്റ്റമര്‍ കെയര്‍ സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന കമ്പനിയാണ് എക്‌സല്‍ റിയാലിറ്റി എന്‍ ഇന്‍ഫ്ര ലിമിറ്റഡ്.
കൂടാതെ, പൊതു വ്യാപാരം, ഐടി/ബിപിഒ (ബിസിനസ് പ്രോസസ് ഔട്ട്‌സോഴ്‌സിംഗ്), കസ്റ്റമര്‍ കോണ്‍ടാക്റ്റ് സെന്റര്‍ നടത്തിപ്പ് എന്നിവയിലും ഏര്‍പ്പെട്ടിരിക്കുന്നു. പ്രത്യേകവും താങ്ങാനാവുന്നതുമായ കോള്‍ സെന്റര്‍ ഔട്ട്‌സോഴ്‌സിംഗ്, ബിസിനസ് പ്രോസസ് ഔട്ട്‌സോഴ്‌സിംഗ് സൊല്യൂഷനുകളുടെ സമഗ്രമായ ശ്രേണി നല്‍കുന്നു.
4.62 ശതമാനം ഉയര്‍ന്ന് 9.05 രൂപയിലാണ് വെള്ളിയാഴ്ച ഓഹരി ക്ലോസ് ചെയ്തത്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 191.94 ശതമാനം ഉയര്‍ന്ന ഈ മള്‍ട്ടിബാഗര്‍ ഓഹരി മൂന്നുവര്‍ഷത്തില്‍ 905 ശതമാനത്തിന്റെ നേട്ടം സ്വന്തമാക്കി. എന്നാല്‍ 2022 ല്‍ 5.24 ശതമാനം താഴ്ച വരിച്ചു.
ഈ വര്‍ഷം ജനുവരിയില്‍ രേഖപ്പെടുത്തിയ 13.37 രൂപയാണ് 52 ആഴ്ചയിലെ ഉയരം. 2021 നവംബറിലെ 2.85 രൂപ 52 ആഴ്ച താഴ്ചയുമാണ്. നിലവില്‍ 52 ആഴ്ച ഉയരത്തില്‍ നിന്നും 48.01 ശതമാനം ഡിസ്‌ക്കൗണ്ടിലാണ് ഓഹരിയുള്ളത്.