
ന്യൂഡല്‍ഹി: ജനുവരി 11 ന് എക്‌സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്ന ഓഹരിയാണ് വെല്‍സ്പണ്‍ എന്റര്‍പ്രൈസിന്റേത്. 7.5 രൂപയുടെ പ്രത്യേക ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ബുധനാഴ്ച തന്നെയാണ് റെക്കോര്‍ഡ് തീയതി.
ജനുവരി 20 നോ അതിന് മുന്‍പോ ലാഭവിഹിത വിതരണം പൂര്‍ത്തിയാക്കും.1,17,50,000 ഓഹരികളുടെ തിരിച്ചുവാങ്ങലും പ്രഖ്യാപിച്ചിട്ടുണ്ട്. 10 രൂപ മുഖവിലയുള്ള ഓഹരി 200 രൂപ നിരക്കിലാണ് തിരിച്ചുവാങ്ങുക.
235 കോടി രൂപയാണ് ഇതിനായി നീക്കിവച്ചിട്ടുള്ളത്. റെക്കോര്‍ഡ് തീയതി പിന്നീട് പ്രഖ്യാപിക്കും. നിലവില്‍ 218 രൂപ വിലയുള്ള ഓഹരി കഴിഞ്ഞ 7 മാസത്തില്‍ 139 ശതമാനം ഉയര്‍ന്നിരുന്നു.
അടിസ്ഥാന സൗകര്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് വെല്‍സ്പണ്‍ എന്റര്‍പ്രൈസസ്. വെല്‍സ്പണ്‍ നാച്വറല്‍ റിസോഴ്സസ് ലിമിറ്റഡില്‍ ഓഹരി പങ്കാളിത്തവും വഹിക്കുന്നു. എണ്ണ,വാതക പര്യവേക്ഷണ കമ്പനിയാണ് വെല്‍സ്പണ്‍ നാച്വറല്‍ റിസോഴ്സസ്.