
ന്യൂഡല്‍ഹി: ഓഗസ്റ്റ് 25 ന് എക്‌സ് ഡിവിഡന്റാകുന്ന ഓഹരിയാണ് ഗോദാവരി പവര്‍ ആന്റ് ഇസ്പാറ്റ് ലിമിറ്റ്ഡ്. ഓഗസ്റ്റ് 26 ആണ് റെക്കോര്‍ഡ് തീയതി. 5 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 8.50 രൂപ അഥവാ 170 ശതമാനമാണ് ലാഭവിഹിതം.
നിലവിലെ ഓഹരി വില 303 രൂപയാണെന്നിരിക്കെ 2.80 ശതമാനമാണ് ലാഭവിഹിത യീല്‍ഡ്. കഴിഞ്ഞ 5 വര്‍ഷത്തില്‍ 359.09 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ നേട്ടം കൈവരിച്ച ഓഹരിയാണിത്. 2017 സെപ്തംബര്‍ 1 ന് 66 രൂപ വിലയുണ്ടായിരുന്ന ഓഹരി നിലവിലെ വിലയായ 1583 രൂപയിലേയ്ക്ക് ഉയരുകയായിരുന്നു.
കഴിഞ്ഞ 3 വര്‍ഷത്തില്‍ 619.41 ശതമാനവും 2022 ല്‍ 9.60 ശതമാനവും ഉയരാന്‍ ഓഹരിയ്ക്കായി. 4300.94 കോടി വിപണി മൂല്യമുള്ള ഗോദാവാരി പവര്‍ & ഇസ്പാറ്റ് ലിമിറ്റഡ് ഒരു സ്‌മോള്‍ക്യാപ്പ് കമ്പനിയാണ്. റായ്പൂരില്‍ സ്ഥിതി ചെയ്യുന്ന ഹിറ ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസിന്റെ അനുബന്ധ സ്ഥാപനമാണിത്.
സോഫ്റ്റ് സ്റ്റീല്‍, ഇരുമ്പയിര്, റ്‌റീല്‍ വയറുകള്‍, സ്‌പോഞ്ച് ഇരുമ്പ്, ബില്ലറ്റുകള്‍, ഫെറോഅലോയ്കള്‍, ക്യാപ്റ്റീവ് പവര്‍, ഓക്‌സിജന്‍ ഗ്യാസ്, ഫ്‌ലൈ ആഷ് ബ്രിക്ക് എന്നിവയാണ് പ്രധാന ഉത്പന്നങ്ങള്‍.