ന്യൂഡല്‍ഹി: റിതേഷ് പ്രോപ്പര്‍ട്ടീസിന്റെയും സവിത ഓയില്‍ ടെക്‌നോളജീസിന്റെയും ഓഹരികള്‍ സെപ്തംബറില്‍ എക്‌സ് സ്പ്ലിറ്റാകും. യഥാക്രം സെപ്തംബര്‍ 3, സെപ്തംബര്‍ 2 തീയതികളിലാണ് കമ്പനികള്‍ ഓഹരി വിഭജനത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ചിരിക്കുന്നത്. റെക്കോര്‍ഡ് തീയതിയുടെ തലേദിവസം ഓഹരികള്‍ എക്‌സ് സ്പ്ലിറ്റാകും.
സവിത ഓയില്‍ ടെക്‌നോളജീസ്
10 രൂപ മുഖവിലയുള്ള ഓഹരി 2 രൂപ മുഖവിലയുള്ള 5 ഓഹരികളായാണ് കമ്പനി വിഭജിക്കുന്നത്. സെപ്തംബര്‍ 2 ആണ് അര്‍ഹരായ ഓഹരിയുടമകളെ കണ്ടെത്തുന്ന റെക്കോര്‍ഡ് തീയതി. അതുകൊണ്ടുതന്നെ സെപ്തംബര്‍ 1 ന് ഓഹരി എക്‌സ് സ്പ്ലിറ്റാകും.
2.92 ശതമാനം ഉയര്‍ന്ന് 1618 രൂപയിലാണ് വെള്ളിയാഴ്ച ഓഹരി ക്ലോസ് ചെയ്തത്. കഴിഞ്ഞ 23 വര്‍ഷത്തില്‍ 9,119.37 ശതമാനത്തിന്റെ ഉയര്‍ച്ച നേടിയ ഓഹരിയാണ് സവിത ഓയില്‍ ടെക്‌നോളജീസിന്റേത്. 5 വര്‍ഷത്തില്‍ 42 ശതമാനവും ഒരു വര്‍ഷത്തില്‍ 3.27 ശതമാനവും ഉയരാന്‍ ഓഹരിയ്ക്കായി.
2022 ല്‍ മാത്രം 42.74 ശതമാനം ഉയര്‍ച്ചയാണ് ഓഹരി കൈവരിച്ചത്.
റിതേഷ് പ്രോപ്പര്‍ട്ടീസ് ആന്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്
10 രൂപ മുഖവിലയുള്ള ഓഹരി 1 രൂപ മുഖവിലയുള്ള 10 ഓഹരികളായാണ് വിഭജിക്കുക. സെപ്തംബര്‍ 3 ആണ് റെക്കോര്‍ഡ് തീയതി. വെള്ളിയാഴ്ച 10 ശതമാനം കുറവില്‍ 485.30 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.
കഴിഞ്ഞ 22 വര്‍ഷത്തില്‍ 4,311.82 ശതമാനം ഉയര്‍ന്ന ഓഹരിയാണ് റിതേഷ് പ്രോപ്പര്‍ട്ടീസിന്റേത്. 5 വര്‍ഷത്തില്‍ 3468.38 ശതമാനവും കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 149.19 ശതമാനവും ഉയരാന്‍ ഓഹരിയ്ക്കായി. 2022 ല്‍ 13.27 ശതമാനത്തിന്റെ നേട്ടമാണ് സ്‌റ്റോക്ക് സ്വന്തമാക്കിയത്.