ന്യൂഡല്‍ഹി: ഈ മാസം 13 ന് എക്‌സ് ബോണസും എക്‌സ് സ്പളിറ്റും ആകുന്ന ഓഹരിയാണ് ബജാജ് ഫിന്‍സര്‍വിന്റേത്. യഥാക്രം 1:1, 5:1 എന്ന അനുപാതത്തിലാണ് കമ്പനി ബോണസ്, ഓഹരി വിഭജനം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ദീര്‍ഘകാല നിക്ഷേപകരുടെ ഓഹരികള്‍ ഏതാണ്ട് 10 മടങ്ങ് വര്‍ധിക്കും.
12 വര്‍ഷം മുന്‍പ് 1 ലക്ഷം രൂപയുടെ ഓഹരികള്‍ വാങ്ങിയ വ്യക്തിയുടെ സമ്പാദ്യം ബോണസ്, ഓഹരി വിഭജനം പൂര്‍ത്തിയാകുന്നതോടെ ഏതാണ്ട് 35 ലക്ഷം രൂപയായി മാറാനൊരുങ്ങുകയാണ്.
ഓഹരികളുടെ എണ്ണത്തിലെ മാറ്റം
12 വര്‍ഷം മുമ്പ്, ബജാജ് ഫിന്‍സെര്‍വ് ഓഹരി വില 500 രൂപ ആയിരുന്നു. അതുകൊണ്ടുതന്നെ 10 വര്‍ഷം മുമ്പ് ബജാജ് ഫിന്‍സെര്‍വില്‍ 1 ലക്ഷം നിക്ഷേപിച്ച വ്യക്തിയ്ക്ക് 200 കമ്പനി ഓഹരികള്‍ ലഭ്യമായിരിക്കും. 5:1 അനുപാതത്തില്‍ ഓഹരി വിഭജനവും 1:1 എന്ന അനുപാതത്തില്‍ ബോണസ് ഓഹരി വിതരണവും പൂര്‍ത്തിയായാല്‍ മൊത്തം ഓഹരികളുടെ എണ്ണം 200 ല്‍ നിന്നും 2000 ആയി ഉയരും (200 x 5 x 2).
നിക്ഷേപത്തിലെ മാറ്റം
ബോണസ് ഷെയര്‍ ഇഷ്യൂവിനും സ്‌റ്റോക്ക് സ്പ്ലിറ്റിനും ശേഷം, ബജാജ് ഫിന്‍സെര്‍വ് ഓഹരി വില1,733 രൂപയായി (17,330/10) കുറയും. ബജാജ് ഫിന്‍സെര്‍വ് പോര്‍ട്ട്‌ഫോളിയോയുടെ ആസ്തി 34.66 ലക്ഷം അല്ലെങ്കില്‍ ഏകദേശം 35 ലക്ഷം രൂപ ആയിരിക്കും.