Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

1 ലക്ഷം രൂപ നിക്ഷേപം മൂന്ന് വര്‍ഷത്തില്‍ 4.15 ലക്ഷം രൂപയാക്കിയ മള്‍ട്ടിബാഗര്‍

ന്യൂഡല്‍ഹി: ഓട്ടോ വീലുകളുടെ നിര്‍മ്മാതാക്കളായ സ്റ്റീല്‍ സ്ട്രിപ്സ് വീല്‍സ് ലിമിറ്റഡിന്റെ ഓഹരികള്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 300 ശതമാനത്തിലധികം ഉയര്‍ന്നു. 2020 ഏപ്രില്‍ 30 ന് 39.51 രൂപയില്‍ ക്ലോസ് ചെയ്ത സ്‌മോള്‍ക്യാപ് സ്റ്റോക്ക് ബിഎസ്ഇയില്‍ 157.80 രൂപയിലാണുള്ളത്. 315% റാലി.

മൂന്ന് വര്‍ഷം മുമ്പ് സ്റ്റീല്‍ സ്ട്രിപ്‌സ് വീല്‍സിന്റെ ഓഹരികളില്‍ നിക്ഷേപിച്ച ഒരു ലക്ഷം രൂപ ഇന്ന് 4.15 ലക്ഷം രൂപയായി മാറിയിരിക്കും. ഈ കാലയളവില്‍ സെന്‍സെക്സ് 82.12 ശതമാനമാണ് നേട്ടമുണ്ടാക്കിയത്. 52 ആഴ്ചയിലെ ഉയര്‍ന്ന നിരക്ക് 189.39 രൂപയും താഴ്ച 126.20 രൂപയും.

സാങ്കേതികമായി ആപേക്ഷിക ശക്തി സൂചിക (ആര്‍എസ്‌ഐ) 61.1 ആണ്. ഇത് അമിത വാങ്ങലോ വില്‍പനയോ സൂചിപ്പിക്കുന്നില്ല. ബീറ്റ 1 ആയത് ശരാശരി ചാഞ്ചാട്ടത്തെ സൂചിപ്പിക്കുന്നു.

ഓഹരി 20,50,100 ദിന മൂവിംഗ് ആവറേജനേക്കാള്‍ മുകളിലാണെങ്കിലും 200 ദിന മൂവിംഗ് ആവറേജിനേക്കാള്‍ താഴെ ട്രേഡ് ചെയ്യുന്നു.

2,488.40 കോടി രൂപ വിപണി മൂല്യമുള്ള സ്റ്റീല്‍ സ്ട്രിപ്സ് വീല്‍സ് ലിമിറ്റഡ്, ഓട്ടോ അനുബന്ധ വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്നു.സ്റ്റീല്‍, അലോയ് ഓട്ടോമൊബൈല്‍ വീലുകളുടെ നിര്‍മ്മാണത്തിലും ഉല്‍പ്പാദനത്തിലും മുന്‍നിരക്കാരാണ് കമ്പനി. ചണ്ഡീഗഡിലെ ആസ്ഥാനത്തിന് പുറമെ ഡാപ്പര്‍ (പഞ്ചാബ്), ഒറഗദം (ചെന്നൈ), ജംഷഡ്പൂര്‍ (ജാര്‍ഖണ്ഡ്), മെഹ്സാന (ഗുജറാത്ത്), സറൈകേല (ജാര്‍ഖണ്ഡ്) എന്നിവിടങ്ങളില്‍ ഉല്‍പ്പാദന പ്ലാന്റുകളുണ്ട്.

X
Top