ന്യൂഡല്‍ഹി: ലാഭവിഹിത വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി സെപ്തംബര്‍ 16 നിശ്ചിയിച്ചിരിക്കയാണ് മള്‍ട്ടിബാഗര്‍ കമ്പനിയായ എക്‌സല്‍ ഇന്‍ഡസ്ട്രീസ്. 5 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 22.50 അഥവാ 450% ശതമാനം ലാഭവിഹിതമാണ് വിതരണം ചെയ്യുക. 20 വര്‍ഷത്തില്‍ 1258.60 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ നേട്ടം കൈവരിച്ച ഓഹരിയാണ് എക്‌സല്‍ ഇന്‍ഡസ്ട്രീസിന്റേത്.
102.90 രൂപയില്‍ നിന്നും 1398 രൂപയിലേയ്ക്കായിരുന്നു കുതിപ്പ്. അഞ്ച് വര്‍ഷത്തില്‍ 228.13 ശതമാനവും ഒരു വര്‍ഷത്തില്‍ 21.47 ശതമാനവും 2022 ല്‍ 52.32 ശതമാനവും ഉയരാന്‍ ഓഹരിയ്ക്കായി. 1818.90 രൂപയാണ് 52 ആഴ്ചയിലെ ഉയരം.
820.85 രൂപ 52 ആഴ്ചയിലെ താഴ്ചയുമാണ്. നിലവില്‍ 52 ആഴ്ച ഉയരത്തില്‍ നിന്നും 23.14 ശതമാനം താഴെയും 52 ആഴ്ച താഴ്ചയില്‍ നിന്ന് 70.31 ശതമാനം ഉയരത്തിലുമാണ് ഓഹരി. 1,749.84 വിപണി മൂല്യമുള്ള എക്‌സല്‍ ഇന്‍ഡസ്ട്രീസ് ഇന്ത്യയിലെ മുന്‍നിര തദ്ദേശീയ രാസ സ്ഥാപനങ്ങളിലൊന്നാണ്.
പ്രീമിയം വെറ്ററിനറി എപിഐകളുടെയും സ്‌പെഷ്യാലിറ്റി പോളിമര്‍ അഡിറ്റീവുകളുടെയും മുന്‍നിര നിര്‍മ്മാതാക്കളാണ്. വരാനിരിക്കുന്ന വാര്‍ഷിക പൊതുയോഗത്തില്‍ (എജിഎം) ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമായി ലാഭവിഹിതം വിതരണം ചെയ്യുമെന്ന് കമ്പനി പറയുന്നു.