ന്യൂഡല്‍ഹി: പുതിയ പ്ലാന്റ് 2023 മെയ് മാസത്തോടെ പ്രവര്‍ത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നതായി നീബി ലിമിറ്റഡ് എക്സ്ചേഞ്ചിനെ (ബിഎസ്ഇ) അറിയിച്ചു.ഇതോടെ മൊത്തത്തിലുള്ള പ്രവര്‍ത്തന ശേഷി 80 ശതമാനം വര്‍ദ്ധിക്കും. പ്ലാന്റ്, പ്രതിരോധ നിര്‍ണായക ഭാഗങ്ങളുടെയും ലോഞ്ചര്‍ സിസ്റ്റം ഘടകങ്ങളുടെയും ഉല്‍പാദന ആവശ്യങ്ങള്‍ നിറവേറ്റും.
ഇന്ത്യയിലെ ആദ്യത്തെ അത്യാധുനിക വിഎംസി (വെര്‍ട്ടിക്കല്‍ മാച്ചിംഗ് സെന്റര്‍) മെഷീനുകള്‍, മോഡുലാര്‍ ബ്രിഡ്ജ് മെഷീനിംഗിന്റെ ഘടന, ട്രാക്ക് ചെയ്ത വാഹനങ്ങള്‍ക്കായി തദ്ദേശീയമായ ഹള്‍, ടററ്റ് മെഷീനിംഗ് എന്നിവ പുതിയ പ്ലാന്റില്‍, കമ്പനി സ്ഥാപിക്കും. വെള്ളിയാഴ്ച നീബി ലിമിറ്റഡിന്റെ ഓഹരികള്‍ 4.24 ശതമാനം ഉയര്‍ന്ന് 468 രൂപയിലെത്തി.
2005-ല്‍ രൂപീകരിക്കപ്പെട്ട നീബി ലിമിറ്റഡിന്റെ (മുമ്പ് കവിത ഫാബ്രിക്സ് ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്നു) വിപണി മൂലധനം 463.63 കോടി രൂപയാണ്. പ്രതിരോധം, ഇ-വാഹനങ്ങള്‍, സോഫ്റ്റ്വെയര്‍ വികസനം എന്നിവയ്ക്കായുള്ള നിര്‍ണായക ഘടകങ്ങള്‍ നിര്‍മ്മിക്കുന്നു.
സ്റ്റോക്ക് , വെറും 6 മാസത്തിനുള്ളില്‍,177.95 ശതമാനവും ഒരു വര്‍ഷത്തിനുള്ളില്‍ 863 ശതമാനവും മള്‍ട്ടിബാഗര്‍ റിട്ടേണ്‍ നല്‍കി. സ്റ്റോക്കില്‍ ശ്രദ്ധ പുലര്‍ത്തുന്നത് നന്നായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.