സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

സ്റ്റെർലൈറ്റ് പ്ലാന്റിനായി ഒന്നിലധികം ബിഡ്ഡുകൾ ലഭിച്ചതായി വേദാന്ത ഗ്രൂപ്പ്

ചെന്നൈ: തമിഴ്‌നാട്ടിലെ വിവാദ സ്റ്റെർലൈറ്റ് പ്ലാന്റിനായി വേദാന്ത ഗ്രൂപ്പിന് ഒന്നിലധികം താൽപ്പര്യ പ്രകടനങ്ങൾ ലഭിച്ചിട്ടുണ്ടെന്നും, ഇതിനായി ഉടൻ ലേലം നടക്കുമെന്നും വേദാന്ത ഗ്രൂപ്പ് ചെയർമാൻ അനിൽ അഗർവാൾ പറഞ്ഞു. എനിക്ക് നിയമ വ്യവസ്ഥതയിൽ വിശ്വാസമുണ്ടെന്നും, നമ്മൾ തുറന്നാലും മറ്റാരെങ്കിലും തുറന്നാലും പ്ലാന്റ് ഒരു ദേശീയ സ്വത്താണെന്നും, ഞങ്ങൾക്ക് ഒന്നിലധികം താൽപ്പര്യ പ്രകടനങ്ങൾ ലഭിച്ചതായും അഗർവാൾ പറഞ്ഞു.

പാരിസ്ഥിതിക ചട്ടലംഘനം ആരോപിച്ചുള്ള പ്രതിഷേധത്തെ തുടർന്ന് 2018 മുതൽ അടച്ചിട്ടിരുന്ന തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലുള്ള പ്ലാന്റ് വിൽക്കാനാണ് കമ്പനി ശ്രമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് കമ്പനിക്ക് താൽപ്പര്യ പ്രകടനങ്ങൾ ലഭിച്ചത്. കൂടാതെ കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ തങ്ങളുടെ പങ്കാളിയായ ഫോക്‌സ്‌കോണുമായി സംയുക്തമായി അർദ്ധചാലക നിർമ്മാണ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള മത്സര ഓഫറുകളും വേദാന്ത ഗ്രൂപ്പ് വിലയിരുത്തുകയാണ്.

സെമികോൺ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള മൊത്തത്തിലുള്ള നിക്ഷേപം ഏകദേശം 20 ബില്യൺ ഡോളറാണ്. പുതിയ പ്ലാന്റ് ഏകദേശം 30 ബില്യൺ ഡോളറിന്റെ അർദ്ധചാലകങ്ങളുടെയും ഡിസ്പ്ലേ ഗ്ലാസുകളുടെയും ഇറക്കുമതി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2022 സാമ്പത്തിക വർഷത്തിൽ തങ്ങളുടെ എല്ലാ ബിസിനസുകളിലൂടെയും ഏകദേശം 30 ബില്യൺ ഡോളർ വരുമാനം നേടിയതായും അധിക നിക്ഷേപത്തിലൂടെ രണ്ട് വർഷത്തിനുള്ളിൽ ഇത് 50 ബില്യൺ ഡോളറിലെത്തുമെന്നും അഗർവാൾ പറഞ്ഞു.

X
Top