രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

മാര്‍ച്ചില്‍ വാഹന വില്‍പ്പന വര്‍ധിച്ചേക്കും

മുംബൈ: ഹോളി, ഉഗാദി, ഗുഡി പദ്വ, നവരാത്രി തുടങ്ങിയ വിവിധ ഉത്സവങ്ങള്‍ വരുന്നതിനാല്‍ മാര്‍ച്ചില്‍ വാഹന വില്‍പ്പന വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍സ് (FADA).

ഏപ്രില്‍ മുതല്‍ വില വര്‍ധിച്ചേക്കം

ഉത്സവ ആഘോഷങ്ങള്‍ മാത്രമല്ല, സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മാസമാണ് ഇതെന്നതും വാഹന വില്‍പ്പന കൂട്ടാന്‍ സാധ്യതയുണ്ടെന്ന് എഫ്എഡിഎ പറയുന്നു. വരുന്ന ഏപ്രില്‍ മുതല്‍ ഓണ്‍-ബോര്‍ഡ് ഡയഗ്‌നോസ്റ്റിക്‌സ് (OBD) മാനദണ്ഡങ്ങളില്‍ മാറ്റം വരും.

കൂടാതെ വരും മാസങ്ങളില്‍ വാഹന വില വര്‍ധിപ്പിച്ചേക്കാം. ഇവയെല്ലാം കണക്കിലെടുക്കുമ്പോള്‍ കൂടുതല്‍ ആളുകള്‍ മാര്‍ച്ചില്‍ തന്നെ വാഹനം വാങ്ങാനുള്ള സാധ്യതയാണ് കാണുന്നതെന്ന് എഫ്എഡിഎ പ്രസിഡന്റ് മനീഷ് രാജ് സിംഘാനിയ പറഞ്ഞു.

വില്‍പ്പന ഉയര്‍ന്നു തന്നെ

എഫ്എഡിഎയുടെ പ്രതിമാസ വില്‍പ്പന കണക്കുകള്‍ പ്രകാരം, പാസഞ്ചര്‍ വാഹന റീറ്റെയ്ല്‍ വില്‍പ്പന 11 ശതമാനം വര്‍ധിച്ച് ഫെബ്രുവരിയില്‍ 2,87,182 എണ്ണമെത്തി. മുന്‍ വര്‍ഷം ഇതേ മാസം ഇത് 2,58,736 എണ്ണമായിരുന്നു.

2022 ഫെബ്രുവരിയില്‍ 11,04,309 വാഹനങ്ങള്‍ വിറ്റഴിച്ചതില്‍ നിന്ന് 15 ശതമാനം വളര്‍ച്ചയോടെ 2023 ഫെബ്രുവരിയില്‍ 12,67,233 എണ്ണമായി.

ത്രീ-വീലര്‍ വാഹന വില്‍പ്പനയും 81 ശതമാനം വര്‍ധിച്ച് 72,994 എണ്ണമെത്തി.

X
Top