ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടി കുറച്ചേക്കുംഉള്ളിവില കുറയാത്തതിനാൽ വില്‍പ്പനക്കിറങ്ങി സര്‍ക്കാര്‍വയനാട് തുരങ്കപാതയുമായി കേരളം മുന്നോട്ട്; 1341 കോടിയുടെ കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള കമ്പനിക്ക്വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ കേരളം ഒന്നാമത്സെബിക്കും മാധബി പുരി ബുച്ചിനുമെതിരെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി അന്വേഷണം

ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ ഇന്ത്യയില്‍ ഒന്നാമത് മുംബൈ

ലോകത്തിലെ ഏറ്റവുംചെലവേറിയ നഗരങ്ങളുടെ പട്ടികയില് ദുബായ് പതിനഞ്ചാംസ്ഥാനത്ത്. ഹ്യൂമന് ക്യാപിറ്റല് കണ്സല്ട്ടന്സിയായ മെര്സര് തയ്യാറാക്കിയ റിപ്പോര്ട്ടുപ്രകാരം ദുബായില് പ്രവാസികള് കൂടുതല് തുക ചെലവിടുന്നത് വാടകയിനത്തിലാണ്.

2023-24 വര്ഷം പ്രധാന നഗരങ്ങളില് വാടകയില് 21 ശതമാനം വരെ വര്ധനയുണ്ടായെന്നും റിപ്പോര്ട്ടില് പറയുന്നു.

അഞ്ചു ഭൂഖണ്ഡങ്ങളിലായി 226 നഗരങ്ങളിലാണ് മെര്സര് സര്വേ നടത്തിയത്. പാര്പ്പിടം, ഗതാഗതം, ഭക്ഷണം, വസ്ത്രം, വീട്ടുപകരണങ്ങള്, വിനോദം എന്നിങ്ങനെ 200-ലേറെ ഇനങ്ങളുടെ ചെലവുകള് വിലയിരുത്തി.

ആഗോളതലത്തില് ഈ വര്ഷത്തെ റാങ്കിങ്ങില് ഹോങ്കോങ്ങാണ് ഒന്നാമത്. സിങ്കപ്പൂര് രണ്ടാമതാണ്. സൂറിച്ച്, ജനീവ, ബാസല് എന്നിവ തൊട്ടുപിറകിലുണ്ട്. അതേസമയം, നൈജീരിയന് നഗരങ്ങളായ അബുജ, ലാഗോസ് എന്നിവയും ഇസ്ലാമാബാദും ഏറ്റവും ചെലവുകുറഞ്ഞ നഗരങ്ങളുടെ പട്ടികയിലുണ്ട്.

ഇന്ത്യയില് മുംബൈ തന്നെയാണ് ഏറ്റവും ചെലവ് കൂടിയ നഗരം. ഈ പട്ടികയില് മുംബൈ ഇത്തവണ കഴിഞ്ഞതവണത്തെ അപേക്ഷിച്ച് 11 സ്ഥാനം മുകളിലെത്തി. 226 നഗരങ്ങളുടെ പട്ടികയില് 136ാം സ്ഥാനത്താണ് മുംബൈ.

ഏഷ്യയില് 21ാം സ്ഥാനത്താണ് മുംബൈ. ഏഷ്യയില് 30ാം സ്ഥാനത്തുള്ള ഡല്ഹിയാണ് ഈ പട്ടികയില് രണ്ടാമതുള്ള ഇന്ത്യന് നഗരം. ആഗോള പട്ടികയില് ഡല്ഹി 164ാം സ്ഥാനത്താണ്.

മെര്സറിന്റെ റിപ്പോര്ട്ടനുസരിച്ച് ദുബായില് മൂന്നുമുറികളുള്ള ഒരു അപ്പാര്ട്ട്മെന്റിന് വാടകയില് 15 ശതമാനമാണ് വര്ഷംതോറുമുള്ള വര്ധന. കോവിഡിനുശേഷം ജുമൈര ദ്വീപ്, പാം ജുമൈര, ദുബായ് സ്പോര്ട്സ് സിറ്റി, ദുബായ് ഹില്സ് എസ്റ്റേറ്റ്, ദമാക് ഹില്സ് തുടങ്ങിയ ജനപ്രിയമേഖലകളില് വലിയ വര്ധനയാണ് വാടകയിലുണ്ടായത്.

പലചരക്കു സാധനങ്ങളുടെയും വ്യക്തിഗത പരിചരണവസ്തുക്കളുടെയും വിലവര്ധനയും ദുബായിലെ ജീവിതച്ചെലവ് വര്ധിക്കാന് കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.

2023 മാര്ച്ചിനും ഈ വര്ഷം മാര്ച്ചിനുമിടയില് ദുബായില് പെട്രോള്, മുടിവെട്ടല്, തുടങ്ങിയവയുടെ വിലകുറഞ്ഞപ്പോള് മുട്ട, ഒലിവ് ഓയില്, കാപ്പി എന്നിവയുടെ വില വര്ധിച്ചതായും പഠനം വ്യക്തമാക്കുന്നു.

പട്ടികയില് ടെല് അവീവാണ് 16-ാമത്. അബുദാബി (43), റിയാദ് (90), ജിദ്ദ (97), അമ്മാന് (108), മനാമ (110), കുവൈത്ത് സിറ്റി (119) ദോഹ (121), മസ്കറ്റ് (122) എന്നിവയാണ് മധ്യപൂര്വ ദേശങ്ങളില് തൊട്ടുപിന്നിലുള്ള നഗരങ്ങള്.

X
Top