
ഓപ്പണ്‍എഐ വാങ്ങാന്‍ എലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം നിക്ഷേപകരുടെ ശ്രമം. ഇതിനായി നിക്ഷേപകര്‍ ഏകദേശം 97.4 ബില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്.
മസ്‌കും അദ്ദേഹത്തിന്റെ സ്വന്തം എഐ സ്റ്റാര്‍ട്ടപ്പ്, എക്‌സ് എഐയും നിക്ഷേപ സ്ഥാപനങ്ങളുടെ ഒരു കണ്‍സോര്‍ഷ്യം എന്നിവയും ചേര്‍ന്നാണ് ചാറ്റ്ജിപിടി നിര്‍മ്മാതാവിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതെന്ന് മസ്‌കിന്റെ അഭിഭാഷകന്‍ മാര്‍ക്ക് ടോബെറോഫ് പറഞ്ഞു.
അതേസമയം ഈ ഇടപാട് ഓപ്പണ്‍എഐ സിഇഒ സാം ആള്‍ട്ട്മാന്‍ നിരസിച്ചു. എന്നാല്‍ വേണമെങ്കില്‍ 9.74 ബില്യണ്‍ ഡോളറിന് ഞങ്ങള്‍ വാങ്ങിക്കോളാമെന്നും അദ്ദേഹം പറഞ്ഞു. 2022ല്‍ 44 ബില്യണ്‍ ഡോളറിനാണ് മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തത്.
2015-ല്‍ ഓപ്പണ്‍എഐ ആരംഭിക്കാന്‍ സഹായിക്കുകയും പിന്നീട് ആര് നയിക്കണം എന്നതിനെച്ചൊല്ലി മത്സരിക്കുകയും ചെയ്ത മസ്‌കും ആള്‍ട്ട്മാനും 2018-ല്‍ മസ്‌ക് അതിന്റെ ബോര്‍ഡില്‍ നിന്ന് രാജിവച്ചതുമുതല്‍ സ്റ്റാര്‍ട്ടപ്പിന്റെ ദിശയെച്ചൊല്ലി ദീര്‍ഘകാലമായി തര്‍ക്കത്തിലായിരുന്നു.
ആദ്യകാല ഓപ്പണ്‍എഐ നിക്ഷേപകനും ബോര്‍ഡ് അംഗവുമായ മസ്‌ക്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയ്ക്കെതിരെ, ആദ്യം കാലിഫോര്‍ണിയ സ്റ്റേറ്റ് കോടതിയിലും പിന്നീട് ഫെഡറല്‍ കോടതിയിലും, കഴിഞ്ഞ വര്‍ഷം കേസ് കൊടുത്തിരുന്നു.
ഒരു ലാഭേച്ഛയില്ലാത്ത ഗവേഷണ ലാബ് എന്ന നിലയില്‍ അതിന്റെ സ്ഥാപക ലക്ഷ്യങ്ങളെ വഞ്ചിച്ചുവെന്നാണ് മസ്‌കിന്റെ ആരോപണം.
സ്ഥാപിതമായതു മുതല്‍ 2018 വരെ 45 മില്യണ്‍ ഡോളര്‍ സ്റ്റാര്‍ട്ടപ്പില്‍ മസ്‌ക് നിക്ഷേപിച്ചിട്ടുണ്ടെന്ന് ടോബെറോഫ് കഴിഞ്ഞ ആഴ്ച കോടതിയില്‍ പറഞ്ഞിരുന്നു. മസ്‌കിന്റെ അഭ്യര്‍ത്ഥനയില്‍ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
ബാരണ്‍ ക്യാപിറ്റല്‍ ഗ്രൂപ്പ്, വാലര്‍ മാനേജ്മെന്റ്, ആട്രൈഡ്സ് മാനേജ്മെന്റ്, വൈ ഫണ്ട്, ഇമ്മാനുവല്‍ ക്യാപിറ്റല്‍ മാനേജ്മെന്റ്, എട്ട് പാര്‍ട്ണേഴ്സ് വിസി എന്നിവരും മസ്‌കിനൊപ്പം ബിഡിനെ പിന്തുണക്കുന്നു.
ആള്‍ട്ട്മാനും ഓപ്പണ്‍ എഐയുടെ നിലവിലെ ബോര്‍ഡും പൂര്‍ണ്ണമായും ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു കോര്‍പ്പറേഷനായി മാറാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍, ചാരിറ്റി അതില്‍ നിന്ന് എടുത്തുകളയുന്ന കാര്യത്തിന് ന്യായമായ പ്രതിഫലം നല്‍കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ടോബെറോഫ് പ്രസ്താവനയില്‍ പറഞ്ഞു.
ഓപ്പണ്‍എഐയുടെ സഹസ്ഥാപകനും വിജയകരമായ സാങ്കേതിക നേതാവുമായ മസ്‌ക്, ഓപ്പണ്‍എഐയുടെ സാങ്കേതികവിദ്യ സംരക്ഷിക്കുന്നതിനും വളര്‍ത്തുന്നതിനും ഏറ്റവും മികച്ച വ്യക്തിയാണെന്നും ടോബെറോഫ് കൂട്ടിച്ചേര്‍ത്തു.