എക്സിൽ 20 കോടിയോളം ഫോളോവേഴ്സിനെ സ്വന്തമാക്കി ടെസ്ല സിഇഓ ഇലോൺ മസ്ക്. 131.9 മില്യൺ ഫോളോവേഴ്സുമായ് യു.എസ് മുൻ പ്രസിഡന്റ് ബറാക് ഒബാമയും, 113.2 മില്യൺ ഫോളോവേഴ്സുമായി ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമാണ് മസ്കിന് തൊട്ടുപിന്നാലെയുള്ളത്.
2022ലാണ് 44 ബില്യൺ ഡോളറിന് മസ്ക് എക്സ് വാങ്ങിയത്. യു.എസിൽ എക്സ് ഉപയോഗിക്കുന്നവരുടെ എണ്ണം മുമ്പത്തെ അപേക്ഷിച്ച് ഇപ്പോൾ വളരെ കൂടുതലാണെന്നും, എക്സിൽ എല്ലാദിവസവും സജീവമായിട്ടുള്ളത് 300 മില്യൺ യൂസർമാരാണെന്ന് അടുത്തിടെ മസ്ക് പറഞ്ഞിരുന്നു.
അതിനിടെ, മസ്കിന്റെ ഫോളോവേഴ്സിന്റെ എണ്ണം വ്യാജമാണെന്നും ലക്ഷക്കണക്കിന് സജീവമല്ലാത്ത അക്കൗണ്ട് ഉപയോക്താക്കളെ കൂടി മസ്ക് ഫോളോവേഴ്സായി കാണുന്നുണ്ടെന്നും ആരോപണമുയർന്നിരുന്നു.
110.3 മില്യൺ ഫോളോവേഴ്സുമായി കനേഡിയൻ ഗായകൻ ജസ്റ്റിൻ ബീബർ ആണ് നാലാംസ്ഥാനത്ത്. ഗായിക റിഹാന 108.4 മില്യൺ ഫോളോവേഴ്സുമായി അഞ്ചാംസ്ഥാനത്തുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എക്സിൽ 102.4 മില്യൺ ഫോളോവേഴ്സുണ്ട്.