ലോക ചരിത്രത്തിൽ ആദ്യമായി ഒരു വ്യക്തിയുടെ ആസ്തി 500 ബില്യൺ ഡോളറിലെത്തി, ബ്ലൂംബെർഗ് ബില്യണയേഴ്‌സ് സൂചിക പ്രകാരം ടെസ്‌ല സിഇഒ ഇലോൺ മസ്‌കിൻ്റെ ആസ്തി കണ്ട് അമ്പരക്കുകയാണ് ലോകം.
ഡിസംബർ 11 ന്, മസ്‌കിൻ്റെ ആസ്തി 400 ബില്യൺ ഡോളറിലെത്തിയതായിരുന്നു. തന്റെ തന്നെ റെക്കോർഡാണ് മസ്‌ക് ഇപ്പോൾ മറികടന്നിരിക്കുന്നത്.
ഇലക്ട്രിക് വാഹനങ്ങളും സോളാർ ബാറ്ററികളും വിൽക്കുന്ന ലോകത്തിലെ ഏറ്റവും മൂല്യമേറിയ കാർ നിർമ്മാതാക്കളായ ടെസ്‌ലയുടെ സിഇഒയായ മസ്‌ക് റോക്കറ്റ് നിർമ്മാതാക്കളായ സ്പേസ് എക്സ്നെ നയിക്കുകയും ചെയ്യുന്നു. കൂടാതെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സ് മാസ്കിന്റെ സ്വന്തമാണ്.
2020 ജൂലൈയിൽ ടെസ്‌ല ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കാർ നിർമ്മാതാക്കളായി മാറി, ഇതോടെ മസ്‌കിൻ്റെ സമ്പത്ത് കുതിച്ചുയർന്നു, 2021 ജനുവരിയോടെ അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും ധനികനായി.
2022 അവസാനം മുതൽ മസ്‌കിൻ്റെ സമ്പത്തിൽ വലിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിരുന്നു. ഒരു ഘട്ടത്തിൽ അദ്ദേഹത്തിൻ്റെ ആസ്തി 200 ബില്യൺ ഡോളറിലധികം കുറഞ്ഞിരുന്നു.
എന്നാൽ കഴിഞ്ഞ മാസം ഡൊണാൾഡ് ട്രംപിൻ്റെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഇത് ഇരട്ടിയായി ഉയർന്നു എന്നുതന്നെ പറയാം.
ട്രംപ്, സെൽഫ്-ഡ്രൈവിംഗ് കാറുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്നും ടെസ്‌ലയുടെ എതിരാളികളെ നിലവിൽ ഹായിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾക്കുള്ള നികുതി ക്രെഡിറ്റുകൾ ഇല്ലാതാക്കുമെന്നും വാർത്തകൾ വന്നതോടെ ടെസ്‌ല ഇങ്കിൻ്റെ ഓഹരി, തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഏകദേശം 65% ഉയർന്നു.