Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

വിമാനത്തിൽ അതിവേഗ ഇന്റർനെറ്റുമായി മസ്‌കിന്റെ സ്റ്റാർലിങ്ക്

സ്റ്റാർലിങ്ക് വിമാനങ്ങളിൽ ഉൾപ്പെടെ വേഗത കൂടിയ ഇന്റർനെറ്റ് സേവനങ്ങളുമായി ഇലോൺ മസ്‌ക്. വിമാന യാത്രകളിൽ അതിവേഗ ഇന്റർനെറ്റ് സേവനം നൽകുന്നതുൾപ്പെടെ സ്റ്റാർലിങ്കിന്റെ ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റിയുടെ മേന്മകൾകളെക്കുറിച്ച് പറയുന്ന ഒരു വിഡിയോ മസ്ക് എക്സിൽ പങ്കുവെച്ചു.

യാത്രകളിൽ വിഡിയോ കോളുകൾ, ഓൺലൈൻ മീറ്റിങ്ങുകൾ എന്നിവ ഇടതടവില്ലാതെ നടത്താൻ ഉപയോക്താക്കൾക്ക് കഴിയും, കൂടാതെ വിമാന യാത്രക്കിടെയും ഉയർന്ന വേഗതയിൽ ഓൺലൈൻ ഗെയിമിങ് ആസ്വദിക്കാൻ കഴിയുമെന്നും വിഡിയോയിൽ പറയുന്നു.

വയേർഡ് ബ്രോഡ്ബാൻഡ് സേവനങ്ങളുമായി താരതമ്യപ്പെടുത്താവുന്ന 250 എംബിപിഎക് മുതൽ 300 എംബിപിഎസ് വരെ ഇന്റർനെറ്റ് വേഗത സ്റ്റാർലിങ്കിന് ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

അതേസമയം, സ്റ്റാർലിങ്കിന്റെ സേവനം ഇന്ത്യയിൽ വൈകാതെ തന്നെ എത്തുമെന്നാണ് റിപ്പോർട്ട്. പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി സ്റ്റാർലിങ്ക് നിലവിൽ ടെലികോം റെഗുലേറ്ററുടെ അനുമതിക്കായി കാത്തിരിക്കുകയാണ്.

അടുത്ത വർഷം ആദ്യം സ്റ്റാർലിങ്ക് രാജ്യത്ത് പ്രവർത്തനം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

X
Top