രാജ്യത്തുടനീളമുള്ള 10,000 സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനം ലഭിച്ച മുത്തൂറ്റ് എം ജോര്‍ജ് എക്സലന്‍സ് അവാര്‍ഡുകളുടെ 15 വര്‍ഷം ആഘോഷിക്കുകയാണ് ഗ്രൂപ്പ്
കൊച്ചി: ഇന്ത്യയിലെ 788 ജില്ലകളിലുമുള്ള 8, 9 ക്ലാസുകളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിഭാധനരായ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അടുത്ത വര്‍ഷം (സാമ്പത്തിക വര്‍ഷം 2026) ഒരു കോടി രൂപയുടെ സ്കോളര്‍ഷിപ്പുകള്‍ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് പ്രഖ്യാപിച്ചു. കമ്പനിയുടെ ദീര്‍ഘകാല സിഎസ്ആര്‍ ശ്രമങ്ങളുടെ ഭാഗമായും സെക്കന്‍ഡറി വിദ്യാര്‍ത്ഥികളുടെ അക്കാദമിക് മികവ് അംഗീകരിക്കുകയെന്ന ലക്ഷ്യത്തോടെയുമുള്ള പദ്ധതി മുത്തൂറ്റ് എം ജോര്‍ജ് എക്സലന്‍സ് അവാര്‍ഡുകളുടെ 15-ാം വാര്‍ഷിക ആഘോഷവേളയില്‍ പ്രഖ്യാപിച്ചു.
മുത്തൂറ്റ് ഫിനാന്‍സ് ഈ വര്‍ഷം 1400-ലധികം വിദ്യാര്‍ത്ഥികള്‍ക്ക് 43 ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പ് നല്‍കി. രാജ്യവ്യാപകമായി യുവമനസ്സുകള്‍ക്ക് വിദ്യാഭ്യാസ അവസരങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനും സാമൂഹിക പുരോഗതിക്കായി സമര്‍പ്പിതരായ ഉത്തരവാദിത്തമുള്ള ഒരു കോര്‍പ്പറേറ്റ് സ്ഥാപനമെന്ന നിലയില്‍ മുത്തൂറ്റ് ഫിനാന്‍സിന്‍റെ പങ്ക് കൂടുതല്‍ ഉറപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധത ഈ സംരംഭം അടിവരയിടുന്നു.
എറണാകുളത്തെ മുത്തൂറ്റ് ഗ്രൂപ്പ് ഹെഡ് ഓഫീസില്‍ ഇന്ന് നടന്ന എക്സലന്‍സ് അവാര്‍ഡ് വിതരണ ചടങ്ങ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു. വൈപ്പിന്‍ കേരള നിയമസഭാംഗം കെ.എന്‍. ഉണ്ണികൃഷ്ണന്‍, സ്കൈലൈന്‍ ബില്‍ഡേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കെ.വി. അബ്ദുള്‍, അസീസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സമൂഹത്തെ രൂപപ്പെടുത്തുന്നതില്‍ വിദ്യാഭ്യാസത്തിന്‍റെ ആവശ്യജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മുത്തൂറ്റ് ഫിനാന്‍സിന്‍റെ കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് മേധാവി രോഹിത് രാജ് മുഖ്യപ്രഭാഷണം നടത്തി. മുത്തൂറ്റ് ഫിനാന്‍സിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടറും സിഒഒയുമായ കെ.ആര്‍. ബിജിമോന്‍, എറണാകുളം റീജിയണല്‍ മാനേജര്‍ വിനോദ്, മുത്തൂറ്റ് ഫിനാന്‍സിന്‍റെ സിഎസ്ആര്‍ എഎം ജാന്‍സണ്‍ വര്‍ഗീസ് എന്നീ വിശിഷ്ടാതിഥികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
വിദ്യാഭ്യാസ മേഖലയിലെ നിരവധി സിഎസ്ആര്‍ സംരംഭങ്ങളില്‍ മുത്തൂറ്റ് ഫിനാന്‍സ് മുന്‍പന്തിയിലാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പശ്ചാത്തലങ്ങളില്‍ നിന്നുള്ള മികവുറ്റ വിദ്യാര്‍ത്ഥികളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുത്തൂറ്റ് എം ജോര്‍ജ് എക്സലന്‍സ് അവാര്‍ഡുകള്‍ 2010 ല്‍ ആരംഭിച്ചത്. ഈ പാന്‍-ഇന്ത്യ സംരംഭത്തിന്‍റെ ഭാഗമായി മുത്തൂറ്റ് എം ജോര്‍ജ് ഫൗണ്ടേഷന്‍ 3
കോടിയിലധികം രൂപ വിതരണം ചെയ്യുകയും ഇന്ത്യയിലുടനീളമുള്ള 10,000 വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനം നേടുകയും ചെയ്തിട്ടുണ്ട്. അക്കാദമിക് മികവ് വളര്‍ത്തുന്നതിനും അര്‍ഹരായ വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുന്നതിനുമുള്ള മുത്തൂറ്റ് ഫൗണ്ടേഷന്‍റെ സമര്‍പ്പണത്തെ ഈ രാജ്യവ്യാപകമായ ശ്രമം ഊട്ടിയുറപ്പിക്കുന്നു.
“ഗുണമേന്മയുള്ള വിദ്യാഭ്യാസം മെച്ചപ്പെട്ട ജീവിതത്തിനുള്ള അടിസ്ഥാന ആവശ്യകതയാണെന്ന് മുത്തൂറ്റ് ഫിനാന്‍സില്‍ തങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നുവെന്നു മുത്തൂറ്റ് ഫിനാന്‍സിന്‍റെ മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു, . 15 വര്‍ഷമായി മുത്തൂറ്റ് എം ജോര്‍ജ് എക്സലന്‍സ് അവാര്‍ഡുകള്‍ പ്രഗത്ഭരായ യുവ മനസ്സുകളെ ശാക്തീകരിക്കുന്നു, ഈ പാരമ്പര്യം തുടരുന്നതില്‍ തങ്ങള്‍ക്ക് വളരെയധികം അഭിമാനമുണ്ട്. വിദ്യാഭ്യാസം തങ്ങളുടെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനപ്പട്ടതാണ്. വരും വര്‍ഷത്തേക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്യുന്ന ഈ സാഹചര്യത്തില്‍, മികച്ച വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുകയും അവരെ ഉന്നമിപ്പിക്കുകയും ചെയ്യുക എന്നതാണ് തങ്ങളുടെ ദൗത്യം. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അവരുടെ അക്കാദമിക് സ്വപ്നങ്ങള്‍ക്ക് വിള്ളലേല്‍പ്പിക്കാതിരിക്കാന്‍ ഇത് സഹായിക്കും. വരും വര്‍ഷങ്ങളില്‍ ഈ സംരംഭം വിപുലീകരിക്കാനും ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെ ശാക്തീകരിക്കാനും ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ڇഇന്ത്യ ഏറ്റവും കഴിവുള്ള യുവമനസ്സുകളുടെ നാടാണ്. ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലൂടെയാണ് നമുക്ക് അവരുടെ പൂര്‍ണ്ണ ശേഷി പുറത്തു കൊണ്ടുവരാന്‍ കഴിയുന്നത്. മുത്തൂറ്റ് എം ജോര്‍ജ് എക്സലന്‍സ് അവാര്‍ഡുകള്‍ പോലുള്ള സംരംഭങ്ങള്‍ ഈ ദര്‍ശനം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. പിന്നോക്ക പശ്ചാത്തലങ്ങളില്‍ നിന്നുള്ള മിടുക്കരായ വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുന്നതിലൂടെ, മുത്തൂറ്റ് ഫിനാന്‍സ് വ്യക്തിഗത ജീവിതത്തെ പരിവര്‍ത്തനം ചെയ്യുക മാത്രമല്ല, ആഗോള ശക്തികേന്ദ്രമായി മാറുന്നതിനുള്ള ഇന്ത്യയുടെ യാത്രയ്ക്ക് സംഭാവന നല്‍കുകയും ചെയ്യുന്നു. പ്രതിഭകളെ വളര്‍ത്തുന്നതിനായി കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ മുന്നോട്ട് വരുന്നത് കാണുന്നത് സന്തോഷകരമാണ്, ഈ ലക്ഷ്യത്തോടുള്ള അവരുടെ തുടര്‍ച്ചയായ പ്രതിബദ്ധത അഭിനന്ദാര്‍ഹമാണ്ڈ വൈപ്പിന്‍ കേരള നിയമസഭാംഗം കെ.എന്‍. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
മുത്തൂറ്റ് എം ജോര്‍ജ് ഫൗണ്ടേഷന്‍ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സമൂഹ പരിവര്‍ത്തനം എന്നിവയില്‍ സ്വാധീനമുള്ള സിഎസ്ആര്‍ സംരംഭങ്ങള്‍ നടപ്പിലാക്കുന്നതില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഒരു പാരമ്പര്യമുണ്ട്. ജീവിതങ്ങളെ ഉയര്‍ത്തുന്നതിനും കൂടുതല്‍ നീതിയുക്തമായ ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കുന്നതിനും വിദ്യാഭ്യാസത്തിന്‍റെ പരിവര്‍ത്തന ശക്തിയില്‍ ഫൗണ്ടേഷന്‍റെ വിശ്വാസത്തെയും ഈ പരിപാടി പ്രദര്‍ശിപ്പിക്കുന്നു.