ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

മുത്തൂറ്റ് ഫിനാൻസ് ആർബിഐ അപ്പർ ലെയർ എൻബിഎഫ്സി; ആധാർ ഓതൻ്റിക്കേഷനും അനുമതി

  • ഡിജിറ്റൽ ഇടപാടുകളിൽ വൻ കുതിപ്പ്

  • ഒരു കോടി ഡിജിറ്റൽ ഇടപാടുകൾ പൂർത്തിയായി

  • കൂടുതൽ പ്രവർത്തനക്ഷമത കൈവരുമെന്ന് കമ്പനി

കൊച്ചി: റിസർവ് ബാങ്കിൻ്റെ അപ്പർ ലെയർ എൻബിഎഫ്സികളിൽ മുത്തൂറ്റ് ഫിനാൻസും. ഈ പട്ടികയിലുള്ള 16 സ്ഥാപനങ്ങളിൽ കേരളത്തിൽ നിന്നും മുത്തൂറ്റ് ഫിനാൻസ് മാത്രമാണുള്ളത്.

നടപടി ക്രമങ്ങളിലും ഇടപാടുകളിലും കൂടുതൽ പ്രവർത്തനക്ഷമത കൈവരിക്കാൻ ഇത് തങ്ങളെ സഹായിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് വേഗതയിലുള്ള ബയോമെട്രിക് കെവൈസി ലഭ്യമാക്കുന്നതിന് ആധാർ നിയമപ്രകാരം ഓതൻ്റിക്കേഷൻ നടത്താൻ സർക്കാരും, ആർബിഐയും അനുമതി നൽകിയതായും മുത്തൂറ്റ് ഫിനാൻസ് അറിയിച്ചു.

പുതു തലമുറ ഇടപാടുകാർക്ക് ഡിജിറ്റൽ വിനിമയം നടത്താൻ ശ്രദ്ധ കേന്ദ്രീകരിച്ചത് ഗുണകരമായി. ഒരു കോടി ഇടപാടുകൾ പൂർത്തിയായി. കമ്പനിയുടെ സ്വർണ വായ്പാ ഇടപാടുകളിൽ 40 ശതമാനം ഡിജിറ്റലായി. 95 ലക്ഷം ഡിജിറ്റൽ ഇsപാടുകൾ നടത്തി. ഇതിൻ്റെ മൂല്യം 8000 കോടി വരും. ഐ മുത്തൂറ്റ് ആപ്പിലൂടെ സ്വർണ പണയ വിതരണവും, തിരിച്ചടവും സാധ്യമാണ്.

അപ്പർ ലെയർ എൻബിഎഫ്സി സ്റ്റാറ്റസ് മറ്റ് പൊതുമേഖലാ കമ്പനികൾക്ക് ഒപ്പമുള്ള തലത്തിലേക്ക് മുത്തൂറ്റ് ഫിനാൻസിനെ ഉയർത്തുമെന്ന് കമ്പനി പറയുന്നു. ആധാർ നിയമത്തിന് കീഴിലുള്ള ഓതൻ്റിക്കേഷന് 42 സ്ഥാപനങ്ങൾക്കാണ് രാജ്യത്ത് അനുമതി നൽകിയിട്ടുള്ളത്.

മുത്തൂറ്റ് ഫിനാൻസിന് റെഗുലേറ്ററി അതോറിറ്റികൾ നൽകിയിട്ടുള്ള വിശ്വാസ്യതയെ ആണ് ഇത് കാണിക്കുന്നതെന്ന് മുത്തൂറ്റ് ഫിനാൻസ് ഡപ്യൂട്ടി മാനേജിങ് ഡയറക്ടർ ജോർജ് എം ജോർജ് മുത്തൂറ്റ് പറഞ്ഞു.

ഒരു കോടി ഡിജിറ്റൽ ഇടപാടുകൾ പൂർത്തിയായതായും, ഇത് രാജ്യത്തെ ഏറ്റവും മികച്ചതാണെന്നും എക്സിക്യൂട്ടിവ് ഡയറക്ടർ കെആർ ബിജിമോൻ വ്യക്തമാക്കി.

കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. കൂടുതൽ ശാഖകൾ തുറക്കാനും കമ്പനിക്ക് അനുമതി ലഭിച്ചു.

X
Top