ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

മുത്തൂറ്റ് ഫിനാന്‍സ് 65 കോടി ഡോളര്‍ സമാഹരിച്ചു

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ വായ്പാ കമ്പനിയായ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് ഡോളർ ബോണ്ട് വഴി 65 കോടി ഡോളർ സമാഹരിച്ചു. ഏകദേശം 5400 കോടി രൂപ വരുമിത്.

മൂന്ന് വർഷവും ഒൻപത് മാസവും കാലാവധിയുള്ള ബോണ്ടുകൾ വഴി 7.125 ശതമാനം പലിശ നിരക്കിലാണ് ഫണ്ട് സമാഹരിച്ചത്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ എക്സ്റ്റേണൽ കൊമേഴ്സ്യൽ ലോൺ മാർഗ നിർദേശങ്ങൾക്ക് കീഴിൽ അ നുവദനീയമായ വായ്പ നൽകു ന്നതിനും മറ്റ് പ്രവ‍ർത്തനങ്ങൾക്കുമായി സമാഹരിച്ച ഫണ്ട് ഉപയോഗിക്കും.

170 ലധികം അന്താരാഷ്ട്ര നിക്ഷേപകരുടെ പങ്കാളിത്തതോടെ ഓഡർ ബുക്കിങ് 180 കോടി ഡോളറായി ഉയ‍ർന്നു. ബോണ്ടിന് ഇന്റർനാഷണൽ ക്രെഡിറ്റ് റേറ്റിങ് ഏജന്സീസായ എസ്.ആന്ഡ് പി,ഫിച്ച് എന്നിവയുടെ ബിബി/ സ്റ്റേബിൾ റേറ്റിംഗ് ആണ് നൽകിയിരിക്കുന്നത്.

1933ലെ യു.എസ് സെക്യൂരിറ്റീസ് ആക്ടിന് കീഴിലുള്ള റൂള്‍ 144എ അനുസരിച്ചായിരുന്നു ബോണ്ട് ഇഷ്യൂ.

മുത്തൂറ്റ് ഫിനാൻസ് 2019ല്‍ 450 മില്യൺ ഡോളറും 2020ല്‍ 550 മില്യൺ ഡോളറും സമാഹരിച്ചിട്ടുണ്ട്.യഥാക്രമം 2022, 2023 വർഷങ്ങളിലെ നിശ്ചിത തീയതികളിൽ തിരിച്ചടച്ചിരുന്നു.

പോസിറ്റീവായ നിക്ഷേപക പ്രതികരണമാണ് ബോണ്ടിന് ലഭിച്ചതെന്ന് മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ അലക്സാണ്ട‍ർ മുത്തൂറ്റ് പറഞ്ഞു.

X
Top