ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

മുത്തൂറ്റ് ഫിനാന്‍സിന് 3,285 കോടി അറ്റാദായം

കൊച്ചി: നടപ്പുസാമ്പത്തിക വർഷം ഡിസംബർ 31ന് അവസാനിച്ച ഒൻപത് മാസത്തിൽ മൂത്തൂറ്റ് ഫിനാൻസിന്റെ അറ്റാദായം 23 ശതമാനം വർദ്ധിച്ച് 3,285 കോടി രൂപയിലെത്തി.

മുൻവർഷം ഇതേ കാലയളവിൽ 2,661 കോടി രൂപയായിരുന്നു.ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള ലാഭം 23 ശതമാനം ഉയർന്ന് 1,145 കോടിരൂപയായി.

വായ്പാ ആസ്തിയിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വാർഷിക വളർച്ചയോടെ 23 ശതമാനം കൂടി 13,451 കോടി രൂപയിലെത്തി. സ്വർണവായ്പ ആസ്തി 22 ശതമാനം ഉയർന്ന് 12,397 കോടി രൂപയുമായി.

സംയോജിത വായ്പാ ആസ്തികൾ 80,000 കോടി രൂപയിലെത്തി റെക്കാഡിട്ടുവെന്ന് മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ ജോർജ് ജേക്കബ് മുത്തൂറ്റ് പറഞ്ഞു.

മൂന്നാം ത്രൈമാസത്തിൽ 156 ശാഖകളാണ് കൂട്ടിച്ചേർത്തതെന്ന് മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് പറഞ്ഞു.

X
Top