ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

മുത്തൂറ്റ് ഫിനാൻസ് അരുണാചലിൽ ലേണിങ് സെന്റർ തുറന്നു

ന്യൂഡൽഹി: സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികളുടെ ഭാഗമായി മുത്തൂറ്റ് ഫിനാൻസ് അരുണാചൽ പ്രദേശിൽ ലേണിങ് സെന്റർ ആരംഭിച്ചു. എംജി ജോർജ് മുത്തൂറ്റ് ലേണിങ് സെന്റർ എന്ന പേരിലാണ് പഠന കേന്ദ്രം തുറന്നത്. സിറോയിലെ മഹാത്മാഗാന്ധി സെന്ററിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. ഗോത്ര വിഭാഗങ്ങളുടെ വിദ്യാഭ്യാസ, നൈപുണ്യ വികസന പ്രവർത്തനങ്ങളാണ് ലക്ഷ്യം.

6500 ലധികം ശാഖകളും 20 വൈവിധ്യമാർന്ന ബിസിനസ് ഡിവിഷനുകളുമുള്ള മുത്തൂറ്റ് ഗ്രൂപ്പ് പ്രതിദിനം 2.5 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് സേവനം നൽകുന്നു. ഇന്ത്യയിലെ ഏറ്റവും വിപുലവും ലോകത്തിലെ ഏറ്റവും വലുതുമായ സ്വർണ്ണ വായ്പാ സ്ഥാപനമാണ് ഗ്രൂപ്പിന്റെ പതാക വാഹക കമ്പനിയായ മുത്തൂറ്റ് ഫിനാൻസ്.”

മുത്തൂറ്റ് ഗ്രൂപ്പ് ജോയിന്റ് മാനേജിങ് ഡയറക്റ്റർ അലക്‌സാണ്ടർ ജോർജ് മുത്തൂറ്റ് ഉദ്‌ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. സമൂഹത്തിൽ കാതലായ മാറ്റങ്ങൾ ഉണ്ടാക്കുകയാണ് തങ്ങളുടെ സിഎസ്ആർ പദ്ധതികളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ഈ ശ്രമങ്ങൾ തങ്ങളുടെ അന്തരിച്ച ചെയർമാൻ എംജി ജോർജ് മുത്തൂറ്റിന്റെ കാഴ്ചപ്പാടുകളുടെ തുടർച്ചയാണെന്നും അദ്ദേഹം പറഞ്ഞു. ദില്ലി പോലീസ് മേധാവി റോബിൻ ഹിബ മുഖ്യാതിഥി ആയി പങ്കെടുത്തു. എൻജിഒ പ്രതിനിധികളും ചടങ്ങിനെത്തി.
എം.ജി. ജോർജ് മുത്തൂറ്റ് ലേണിംഗ് സെന്റർ അടിസ്ഥാന സാക്ഷരത, സംഖ്യാ വൈദഗ്ധ്യം, അവശ്യ നൈപുണ്യ വികസനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിരവധി വിദ്യാഭ്യാസ പരിപാടികൾ വാഗ്ദാനം ചെയ്യുന്നു. ഇതിലൂടെ പഞ്ചായത്ത് അംഗങ്ങളെയും ഗ്രാമീണരെയും ആദിവാസി സമൂഹങ്ങളെയും ശാക്തീകരിക്കാൻ ലക്ഷ്യമിടുന്നു.

X
Top