ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

മുത്തൂറ്റ് ഫിനാൻസ് വിദേശ വാണിജ്യ വായ്പകളിലൂടെ 400 മില്യൺ ഡോളർ സമാഹരിച്ചു

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഗോൾഡ് ലോൺ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസ് ഗ്ലോബൽ മീഡിയം ടേം നോട്ട് പ്രോഗ്രാമിനു കീഴിലുള്ള സീനിയർ സെക്യേർഡ് നോട്ടുകളുടെ ഇഷ്യൂ വഴി 400 മില്യൺ ഡോളർ (3350 കോടിയോളം രൂപ) സമാഹരിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 125-ലധികം നിക്ഷേപകർ റിസർവ് ബാങ്കിന്റെ വിദേശ വാണിജ്യ വായ്പകൾ സംബന്ധിച്ച നിർദ്ദേശങ്ങൾ പാലിച്ചുള്ള ഈ മൂലധന സമാഹരണത്തിൽ പങ്കെടുത്തു. 6.375% കൂപ്പൺ നിരക്കോടു കൂടിയ നോട്ടുകൾ ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിലുള്ള എൻഎസ്ഇ ഇൻറ്റർനാഷനൽ എക്സ്ചേഞ്ചിൽ ലിസ്റ്റു ചെയ്തു. ഡോയിഷ് ബാങ്കും സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കുമാണ് ഇഷ്യൂവിന്റെ മേൽനോട്ടം വഹിക്കുന്നത്.

ആഗോള നിക്ഷേപകരുമായുള്ള കമ്പനിയുടെ സഹകരണം കൂടുതൽ ശക്തമാക്കുന്നതാണ് ഈ സമാഹരണമെന്നും, കൂടുതൽ വായ്പകൾ വിതരണം ചെയ്യാനും നിക്ഷേപനിര വിപുലമാക്കാനും ഇത് കമ്പനിയെ സഹായിക്കുമെന്നും മുത്തൂറ്റ് ഫിനാൻസ് മാനേജിങ് ഡയറക്ടർ ജോർജ്ജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു. മുത്തൂറ്റ് ഫിനാൻസ് 2019-ൽ 450 മില്യൺ ഡോളറും 2020-ൽ 550 മില്യൺ ഡോളറും ഇത്തരത്തിൽ സമാഹരിച്ചിരുന്നു. യഥാക്രമം 2022-ലും 2023-ലും ഈ തുകകൾ തിരിച്ചടക്കുകയും ചെയ്തു.

X
Top