ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

മുത്തൂറ്റ് ഫിനാന്‍സിന് സിഎസ്ആര്‍ എക്സലന്‍സ് 2022 അവാര്‍ഡ്

കൊച്ചി: ഇന്നോവേഷന്‍ ആന്‍ഡ് കോര്‍പറേറ്റ് ലീഡര്‍ഷിപ് ഇന്‍ ഹെല്‍ത്ത്കെയര്‍ വിഭാഗത്തിലെ സിഎസ്ആര്‍ എക്സലന്‍സ് അവാര്‍ഡ് 2022-ന് രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണവായ്പ എന്‍ബിഎഫ്സിയായ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് തെരഞ്ഞെടുക്കപ്പെട്ടു.

2022 ആഗസ്റ്റ് 22-ന് കൊച്ചിയില്‍ നടപ്പാക്കിയ ‘കപ്പ് ഓഫ് ലൈഫ് ‘ എന്ന സിഎസ്ആര്‍ പദ്ധതിയാണ് കമ്പനിക്ക് അവാര്‍ഡ് നേടിക്കൊടുത്തത്. മുംബൈയില്‍ നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ നടന്ന സിഎസ് ആര്‍ ജേര്‍ണല്‍ എക്സലന്‍സ് അവാര്‍ഡ് അഞ്ചാം പതിപ്പില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡേയില്‍ നിന്ന് മുത്തൂറ്റ് ഫിനാന്‍സ് ഡ്പ്യെൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് എം ജോര്‍ജ് അവാര്‍ഡ് ഏറ്റുവാങ്ങി.

സമൂഹത്തിന്‍റെ താഴേത്തട്ടില്‍ ആര്‍ത്തവ ആരോഗ്യത്തെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിന് കമ്പനി മുന്‍കൈയെടുത്ത് നടത്തിയ പ്രചാരണപരിപാടിയാണ് കപ്പ് ഓഫ് ലൈഫ്. ഈ പദ്ധതിയുടെ ഭാഗമായി കമ്പനി 24 മണിക്കൂറിനുള്ളില്‍ ഒരുലക്ഷത്തിയൊന്ന് മെന്‍സ്ട്രുല്‍ കപ്പുകള്‍ സൗജന്യമായി സ്ത്രീകള്‍ക്കിടയില്‍ വിതരണം നടത്തി. ഇതൊരു ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡാണ്.

ഏത് തരത്തിലുള്ള സാമൂഹിക പ്രവര്‍ത്തനവും ഹൃദയത്തില്‍ നിന്നാണ് ചെയ്യേണ്ടത്. സഹായവും പിന്തുണയും ആവശ്യമുള്ളവരെ കണ്ടെത്തുകയെന്നത് വലിയ കാര്യമാണ്. ഇന്ന് ഇവിടെ സന്നിഹിതരായ കോര്‍പ്പറേറ്റ് കമ്പനികള്‍, ഏറ്റവും ആവശ്യമുള്ളവര്‍ക്ക് സഹായവും പിന്തുണയും നല്‍കി മഹാത്തായൊരു കാര്യം ചെയ്തിരിക്കുകയാണ്.

അവരുടെ വേദന എന്തെന്ന് അനുഭവപ്പെട്ടാല്‍ മാത്രമേ അതു പങ്കിടാന്‍ സാധിക്കൂ. ഈ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ വിജയികളായ എല്ലാവരേയും അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവാര്‍ഡ് ലഭിച്ചവര്‍ക്ക് അവരുടെ ഉത്തരവാദിത്തം വര്‍ദ്ധിച്ചു, കാരണം നിങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ ആളുകളെ മുന്നോട്ട് വരാനും നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്യാനും പ്രചോദിപ്പിക്കും. അത് സമൂഹത്തിന് ഗുണം ചെയ്യും. മറ്റുള്ളവരെ സഹായിക്കുന്നതിനേക്കാള്‍ വലിയ മതമില്ല,” അവാര്‍ഡ് വിതരണം ചെയ്തുകൊണ്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ പറഞ്ഞു.

“ഞങ്ങളുടെ ‘കപ്പ് ഓഫ് ലൈഫ്’ പരിപാടി വിജയകരമായി പൂര്‍ത്തിയാക്കിയതിന് സിഎസ്ആര്‍ എക്സലന്‍സ് അവാര്‍ഡ് ലഭിച്ചതില്‍ മുത്തൂറ്റ് ഫിനാന്‍സ് അഭിമാനിക്കുന്നു. ആര്‍ത്തവത്തെ ചുറ്റിപ്പറ്റിയുള്ള ചിന്തകളില്‍ മാറ്റം കൊണ്ടുവരാനും ആര്‍ത്തവത്തെക്കുറിച്ചുള്ള ആരോഗ്യത്തെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചും സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിലേക്ക് ഒരു ചുവടുവെപ്പ് നടത്തുക എന്നതായിരുന്നു പ്രചാരണപരിപാടിയുടെ ലക്ഷ്യം.

ഞങ്ങളുടെ ശ്രമങ്ങളും കാഴ്ചപ്പാടുകളും ശരിയായ ദിശയിലായിരുന്നുവെന്ന് ഈ അവാര്‍ഡ് സൂചിപ്പിക്കുന്നു. സമൂഹത്തിലെ കൂടുതല്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും രാജ്യത്തിന്‍റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നതിനും ഇത് ഞങ്ങള്‍ക്ക് കൂടുതല്‍ പ്രചോദനം നല്‍കുന്നു, അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് എം ജോര്‍ജ് പറഞ്ഞു.

X
Top