
കൊച്ചി: പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് നൈനാൻ ശൃംഖലയിലെ മുത്തൂറ്റ് മെർക്കന്റയിൽ ലിമിറ്റഡ് നോൺ കൺവെർട്ടബിൾ റെഡിമിബിൾ കടപ്പത്രങ്ങളുടെ വില്പനയിലൂടെ നൂറ് കോടി രൂപ സമാഹരിക്കുന്നു. ഇ മാസം 15 വരെയാണ് വില്പന.
മുഖവില 1,000 രൂപയും കുറഞ്ഞ അപേക്ഷ തുക 10,000 രൂപയുമാണ്. മുത്തൂറ്റ് മെർക്കന്റയിൽ കടപ്പത്രങ്ങൾക്ക് “BBB” സ്റ്റേബിൾ അംഗീകാരമുണ്ട്, ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്ന കടപ്പത്രങ്ങളിലെ നിക്ഷേപ തുക 75 മാസങ്ങൾ കൊണ്ട് ഇരട്ടിയാകും.
മുതിർന്ന പൗരൻമാർക്ക് 10 മുതൽ 12.15 ശതമാനം വരെ ആകർഷകമായ പലിശ മാസത്തവണകളായും കാലാവധി തീരുമ്പോഴും ലഭിക്കും.
കടപ്പത്ര നിക്ഷേപങ്ങളിലൂടെ സമാഹരിക്കുന്ന തുക സ്വർണ പണയം ശക്തിപ്പെടുത്തുന്നതിനും ശാഖകൾ വിപുലീകരിക്കുന്നതിനും ഉപയോഗിക്കുമെന്ന് ചെയർമാൻ മാത്യു. എം. മുത്തൂറ്റ്, മാനേജിംഗ് ഡയറക്ടർ റിച്ചി മാത്യു മുത്തൂറ്റ് എന്നിവർ അറിയിച്ചു.