Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

മുത്തൂറ്റ് മൈക്രോഫിൻ 25 മില്യൺ ഡോളർ സമാഹരിക്കും

കൊച്ചി: മുത്തൂറ്റ് മൈക്രോഫിൻ നിലവിൽ സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായുള്ള ഇംപാക്ട് ഇൻവെസ്റ്ററായ റെസ്‌പോൺസ് എബിലിറ്റി ഇൻവെസ്റ്റ്‌മെന്റ് എജിയിൽ നിന്ന് 25 മില്യൺ ഡോളർ ബാഹ്യ വാണിജ്യ വായ്പ സമാഹരിക്കുന്ന പ്രക്രിയയിലാണ്.

റെഗുലേറ്ററി അംഗീകാരം ലഭിച്ചതിന് ശേഷം 15 മില്യൺ ഡോളറിന്റെ ആദ്യ ഗഡു സമാഹരിച്ചതായും ശേഷിക്കുന്ന 10 മില്യൺ ഡോളർ നവംബറിൽ സമാഹരിക്കുമെന്നും മുത്തൂറ്റ് മൈക്രോഫിനിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ സദാഫ് സയീദ് പറഞ്ഞു. 5-7 വർഷത്തേക്ക് ദീർഘകാല ഫണ്ടുകൾ കടമെടുക്കാൻ ഇസിബി തങ്ങളെ അനുവദിക്കുന്നതായും, ഇത് ഒരു പോസിറ്റീവ് അസറ്റ് ലയബിലിറ്റി പ്രൊഫൈൽ നിർമ്മിക്കാൻ കമ്പനിയെ സഹായിക്കുമെന്നും സയ്യിദ് പറഞ്ഞു.

കേരളം ആസ്ഥാനമായുള്ള മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ മൈക്രോഫിനാൻസ് വിഭാഗമാണ് മുത്തൂറ്റ് മൈക്രോഫിൻ. ഇതിന് നിലവിൽ 21 കോടി ഉപഭോക്താക്കളുണ്ട്. എൻ‌ബി‌എഫ്‌സി കഴിഞ്ഞ ഏപ്രിൽ മുതൽ സെപ്തംബർ വരെ 3,297 കോടി രൂപയാണ് സമാഹരിച്ചത്. കൂടാതെ സെപ്തംബർ പാദത്തിൽ കമ്പനിയുടെ മാനേജ്‌മെന്റിന് കീഴിലുള്ള ആസ്തി 7400 കോടിയായി വർദ്ധിച്ചു.

X
Top