
കൊച്ചി: പ്രമുഖ എൻ.ബി.എഫ്.സിയായ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്‌സിന്റെ (യെല്ലോ മുത്തൂറ്റ് ) പ്രവർത്തന ലാഭം ഏപ്രില്‍-ഡിസംബർ കാലയളവില്‍ 20.5 ശതമാനം വർധിച്ച് 103.83 കോടി രൂപയിലെത്തി.
അറ്റാദായം 24.35 ശതമാനം ഉയർന്ന് 74.66 കോടി രൂപയായി. ഡിസംബർ 31ലെ കണക്കനുസരിച്ച് ആകെ 3816 കോടി രൂപയുടെ വായ്പകളാണ് കൈകാര്യം ചെയ്തത്. കിട്ടാക്കടം 0.77 ശതമാനമായി കുറച്ചു.
സുസ്ഥിര വളർച്ചയോടെ പ്രവർത്തനം വിപുലീകരിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്‌സ് മാനേജിംഗ് ഡയറക്ടർ മാത്യു മുത്തൂറ്റ് പറഞ്ഞു. ഇന്ത്യയൊട്ടാകെ പ്രവർത്തനം വ്യാപിപ്പിക്കാനാണ് ഒരുങ്ങുന്നത്.
മികച്ച പ്രവർത്തന മികവിന്റെയും ബിസിനസ് തന്ത്രങ്ങളുടെയും വിജയമാണ് വരുമാനത്തിലെയും അറ്റാദായത്തിലെയും കുതിപ്പെന്ന് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ പി. ഇ മത്തായി പറഞ്ഞു.
പത്ത് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളായ ഡെല്‍ഹി, പുതുച്ചേരി എന്നിവിടങ്ങളിലുമായി 936 ശാഖകളും 25 ലക്ഷത്തിലധികം ഉപഭോക്താക്കളുമാണ് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്‌സിനുള്ളത്.